Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗംഗാപൂരിലെ ഉദയ്​മോറിലാണ്​ സംഭവം. ഓക്​സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചത്. അപകടത്തിൽ ഭർത്താവിന്​ ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് സുൽത്താൻ സിങ്ങിന്​ കോവിഡ്​ ബാധിച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ്​ ഭാര്യ സന്തോഷ്​ മീണ ഓക്​സിജൻ കോൺസെൻട്രേറ്റർ ഉപയോഗിച്ച്‌​ തുടങ്ങിയത്​. ഗേൾസ്​ ഹൈസ്​കൂളിൽ ഹെഡ്​മിസ്​ട്രസ്​ ആയിരുന്ന സന്തോഷ്​ മീണയായിരുന്നു സിങ്ങിനെ പരിചരിച്ചിരുന്നത്​.ശനിയാഴ്ച രാവിലെ മീണ ലൈറ്റ്​ ഓൺ ചെയ്​തതും ഓക്​സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്ന വഴിയാണ്​ മീണ മരിച്ചത്​. ജയ്​പൂരിൽ വിദഗ്​ധ ചികിത്സക്കായി കൊണ്ടുപോയ സുൽത്താൻ സിങ്ങിൻറെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്​.

പ്രാഥമിക പരിശോധനയിൽ ഉപകരണത്തിൻറെ കംപ്രസർ പൊട്ടിത്തെറിച്ചതായാണ്​ കണ്ടെത്തിയത്​. കേസ്​ രജിസ്റ്റർ ചെയ്​ത പൊലീസ്​ ഓക്​സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്​ത കടക്കാരനെ ചോദ്യം ചെയതു.

Readers Comment

Add a Comment