Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ചിക്കൻവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇല്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്‌കരിക്കേണ്ടിവരുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി. രണ്ടാഴ്ചക്കിടയിൽ ഇരട്ടിയോളം രൂപയുടെ വർധനയാണ് ചിക്കന്റെ വിലയിൽ ഉണ്ടായിട്ടുള്ളതെന്നും സംസ്ഥാനത്ത് ചിക്കന് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർധിപ്പിക്കുന്നതിന് പിന്നിൽ ഇതരസംസ്ഥാന ചിക്കൻ ലോബിയാണെന്നും അസോസിയേഷൻ ആരോപിച്ചു.കോവിഡ് പ്രതിസന്ധിയിൽ ഹോട്ടൽ മേഖലക്ക് ചിക്കന്റെ വിലവർധന കനത്ത തിരിച്ചടിയാണെന്നും വില കൂട്ടിവിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും വിലക്കയറ്റം തടയാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അസോസിയേഷൻ ജില്ല പ്രസിഡൻറ് ആർ. ചന്ദ്രശേഖരനും (മഹാലക്ഷ്മി), സെക്രട്ടറി രാജീവ് ദേവലോകവും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
28.73°C








