Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:42 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കൊവിഡ് മൂന്നാം തരംഗം നേരിടാൻ തയ്യാറെടുത്ത് കേരളം. ഇതിനായി മരുന്നുകളും സുരക്ഷ സാമഗ്രികളും സംസ്ഥാനത്ത് നിർമിക്കുന്നതിനുളള നടപടികൾ ആരംഭിച്ചു. പദ്ധതികൾ എങ്ങനെ നടപ്പാക്കണമെന്ന് സംബന്ധിച്ച് മന്ത്രിതല പരിശോധന നടന്നു. സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിർമിക്കാൻ കഴിയുന്നതിൻറെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകൾ തമ്മിൽ ചർച്ച നടത്തി.തദ്ദേശിയ നിർമാണത്തിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരും കെ.എം.എസ്.സി.എൽ, കെ.എസ്.ഡി.പി.എൽ മാനേജിങ് ഡയറക്ടർമാരും ചേർന്ന് കമ്മിറ്റിയുണ്ടാക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കൊവിഡ് മൂന്നാം തരംഗത്തിൽ ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ കിറ്റ് തുടങ്ങിയ സുരക്ഷ സാമഗ്രികളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനാണ് സംയുക്ത നീക്കം.ആരോഗ്യ മേഖലയ്ക്കാവശ്യമായ സുരക്ഷാ സാമഗ്രികളും മെഡിക്കൽ ഉപകരണങ്ങളും ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. മറ്റ് സംസ്ഥാനങ്ങളിലെ പല വ്യവസായ ശാലകളും കൊവിഡിനെ തുടർന്ന് പൂട്ടിയതിനാൽ പല സുരക്ഷ ഉപകരണങ്ങളുടേയും ലഭ്യതക്കുറവ് രണ്ടാം തരംഗത്തിൽ ഉണ്ടായി. മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ മേഖല ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം

Readers Comment

Add a Comment