Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുപ്പീരിയറും പരുമല സെമിനാരി മുൻ മാനേജറുമായിരുന്ന ഔ​ഗേൻ റമ്പാന്റെ ശവ സംസ്കാരം നാളെ നടക്കും. (62) കഴിഞ്ഞ ഒരു വർഷമായി പരുമല ആശുപത്രിയിൽ ഡയാലിസിസ് ചെയ്തുവരികയായിരുന്ന റമ്പാൻ ഹൃദയാഘാതം മൂലമാണ് മരിച്ചത് . ഡയാലിസിസിനായി പരുമലയിലേക്ക്  പോകുന്ന വഴിയായിരുന്നു അന്ത്യ.ം. . ഭൗതിക ശരീരം ഇന്ന് മൂന്നുമണിക്ക് ഹോളി ട്രിനിറ്റി  ആശ്രമ ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും.  സംസ്‌കാര ശുശ്രൂഷ   ഞായറാഴ്ച 2 മണിക്ക്നടത്തും .‌ഔ​ഗേൻ റമ്പാൻ തിരുവനന്തപുരം, തുമ്പമൺ ഭദ്രാസനങ്ങളിലെ നിരവധി പള്ളികളിൽ വികാരിയായും, തിരുവനന്തപുരം ഉള്ളൂർ അരമന മാനേജർ, ഇടുക്കി ഭദ്രാസന അഡ്മിനിസ്‌ട്രേറ്റർ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഔ​ഗേൻ റമ്പാന്റെ  വിയോ​ഗത്തിൽ മാത്യു മണവത്തച്ചൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പും ഇതിനോടകം നിരവധി പേർ ഷെയര് ചെയ്തു കഴിഞ്ഞു. ആ കുറിപ്പിലേക്ക്; 

ദൈവിക നന്മകൾക്കും നല്ല മനുഷ്യത്വത്തിനും അതിരുകളില്ല".

വന്ദ്യ ഔഗേൻ റമ്പാൻ ദൈവസന്നിധിയിലേക്ക് യാത്രയായി എന്നു വായിച്ചപ്പോൾ മനസ്സിൽ തോന്നിയ കാര്യമാണ് മേൽപറഞ്ഞത്.

2017 ൻ്റെ  പകുതിക്ക് മുൻപ് വരെ പരുമല തിരുമേനിയുടെ ഖബറിടത്തിൽ പ്രാർത്ഥിക്കുവാൻ പോകുമായിരുന്നു. ഒരു
l OC പള്ളി എന്ന നിലയിലല്ല അവിടം ഞാൻ കണ്ടിരുന്നത്. പരുമല തിരുമേനിയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന സ്ഥലം.
അവിടം എൻ്റെയോ, നിൻ്റെയോ ഈ ചിന്താഗതി എനിക്കുണ്ടായിരുന്നില്ല.

ഈ റമ്പാച്ചൻഒരുവൈദികനെന്ന നിലയിൽ സഹായി ആയിട്ട്പരുമല ശുശ്രൂഷ ചെയ്യുന്ന കാലം മുതൽ പരിചയം ഉണ്ട്. അദ്ദേഹം ഏറെ സ്നേഹത്തോടെ ഇടപെടുകയും സമയം ഉണ്ടെങ്കിൽ ഒറ്റക്ക് വിളിച്ചിരുത്തി സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന് ഹൃദയത്തിൽ ഒന്ന്. പുറത്ത് കാണിക്കുന്നത് മറ്റൊന്ന്, എന്ന നിലയിൽ എന്നോട് പെരുമാറിയതായി അനുഭവപ്പെട്ടിട്ടില്ല.

പല കാര്യങ്ങളിലും ഈ സഹോദര സഭകൾ ഭിന്നിച്ചു പോയതിലും, അകൽച്ച വർദ്ധിപ്പിക്കുന്ന പെരുമാറ്റ രീതികളിലും അദ്ദേഹം വ്യക്തിപരമായി ദു:ഖിതനായിരുന്നു.
സഭകൾ ഇനി രണ്ടായിട്ട് പോകട്ടെ. സൗഹൃദപരമായി കഴിയാം.
ഇനി കൂട്ടിക്കെട്ടിയാൽ രണ്ടു കൂട്ടർക്കും നന്നാകില്ല എന്നതായിരുന്നു. അദ്ദേഹത്തിൻ്റെ നിലപാട്. 

വല്യപ്പനും വല്യമ്മയുംതമ്മിൽ വിവാഹമോചനം നേടിയ ശേഷം രണ്ട് പേരും വീണ്ടും വിവാഹം കഴിച്ചു എന്നു കരുതുക. രണ്ടു പേർക്കും മക്കൾ ഉണ്ടായി. അവരുടെ ചെറുമക്കൾ ആയപ്പോൾ ഒരു വിരോധവും തമ്മിൽ ഇല്ല. തമ്മിൽ കണ്ടുമുട്ടുമ്പോൾ ഉള്ള സ്നേഹം പോലെ.

വല്യപ്പനും, വല്യമ്മച്ചിയും ജീവിച്ചിരിപ്പുണ്ട്.. ഇനിയും കല്യാണം കഴിപ്പിച്ചാൽ എന്തു പ്രയോജനം? ഇങ്ങനെ പറഞ്ഞ്
ഞങ്ങൾ സന്തോഷത്തോടെ പുഞ്ചിരിച്ച് കെട്ടിപ്പിടിച്ച് പിരിഞ്ഞു പോരുമായിരുന്നു.(2017 ന് ശേഷം പരുമല പള്ളിയുടെ മണ്ണിൽ കാൽ തൊട്ടിട്ടില്ല. ആരും തടഞ്ഞിട്ടല്ല. എന്തിന് പോകണം?)

പിതാവേസമാധാനത്താലെ പോകുക.

സമാധാന ദൂതന്മാർ താങ്കളെ നിത്യതയിൽ നന്മകളുടെ ഭവനത്തിൽ വസിപ്പിക്കട്ടെ.

നന്മയുള്ള വിശുദ്ധ ആത്മാക്കളുടെ വിശുദ്ധ സംസർഗ്ഗത്തിൽ
അങ്ങ് വസിക്കട്ടെ.

ശരീരത്തിൽ വസിക്കുന്ന പാപികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
അങ്ങയുടെ ഭൗതിക ശരീരത്തിനു സമീപം നിന്നു പ്രാർത്ഥിക്കണമെന്ന് ആഗ്രഹമുണ്ട്. കഴിയില്ല എന്നറിയാം.
എങ്കിലും ഞാൻ ഒരു കുക്കിലിയോൻ അങ്ങയെ ഓർത്ത്
ചൊല്ലുന്നു.

ചാർത്തും നീതി :.... ആചാര്യന്മാരും ---- നിന്നഭിഷിക്ത മുഖം തിരുപ്പിക്കല്ലേ ----

ഓർമ്മയുടെ ഓളത്തിൽ.
സസ്നേഹം
മണവത്തച്ചൻ.

Readers Comment

Add a Comment