Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മരംമുറിയുമായി ബന്ധപ്പെട്ട റവന്യൂ രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിന് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടി. റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി സർക്കാർ റദ്ദാക്കി. റവന്യൂ സെക്രട്ടറി ജയതിലക് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഉദ്യോഗസ്ഥയ്ക്ക് വിശ്വാസ്യത ഇല്ലെന്നാണ്  റവന്യൂ സെക്രട്ടറിയുടെ കണ്ടെത്തൽ.വിവരാവകാശ രേഖകൾ നൽകിയതിനെത്തുടർന്ന് ശാലിനിയോട് അവധിയിൽ പോകാൻ റവന്യൂ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പുതിയ അച്ചടക്ക നടപടി ഉണ്ടാവുന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് വിശ്വാസ്യത ഇല്ല എന്നാണ്  കണ്ടെത്തൽ. അതിനാൽ ഗുഡ് സർവീസ് എൻട്രി റദ്ദാക്കണമെന്നും ഇക്കാര്യം സർവീസ് ബുക്കിൽ രേഖപ്പെടുത്തണമെന്നും റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്  ശാലിനിക്ക് സർക്കാർ ഗുഡ്സർവീസ് എൻട്രി നൽകിയത്. റവന്യു വകുപ്പിലെ പ്രവർത്തനമികവ് കണക്കിലെടുത്ത് റവന്യൂ സെക്രട്ടറി ജയതിലക് തന്നെയാണ് ഉദ്യോഗസ്ഥർക്ക് ബഹുമതി നൽകിയത്. വർഷങ്ങളായി റവന്യൂ വകുപ്പിലെ വിവിധ വിഭാഗങ്ങളിലായി ജോലിചെയ്യുന്ന ശാലിനിയുടെ  ആത്മാർത്ഥത കണക്കിലെടുത്തു കൊണ്ടായിരുന്നു റവന്യൂ സെക്രട്ടറിയുടെ ശുപാർശ.

നേരത്തേ, വിവാദത്തെ തുടർന്ന്  ഒ.ജി.ശാലിനി, ജോയിൻ്റ് സെക്രട്ടറി ടി.ഗിരിജകുമാരി എന്നിവർക്ക് നിർബന്ധിത അവധി നൽകിയിരുന്നു. റവന്യൂ സെക്രട്ടറി എ. ജയതിലക് തന്നെയാണ് രണ്ടു പേരോടും അവധിയിൽ പോകാൻ നിർദേശിച്ചത്

Readers Comment

Add a Comment