Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:29 am
  • 15th August, 2026
  • Overcast Clouds
26.82°C26.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് പോലീസ് നൽകിയ സേവനങ്ങൾ പ്രമേയമാക്കി 54 സബ്ബ് ഇൻസ്പെക്ടർമാർ ആലപിച്ച മ്യൂസിക്കൽ ആൽബം സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പ്രകാശനം ചെയ്തു.

മലബാർ സ്പെഷ്യൽ പോലീസിൽ 1994 ൽ സേവനം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഗാനങ്ങൾ ആലപിച്ചത്. ചെറുതോണി എസ്.ഐ. സി.ആർ. സന്തോഷ് ആണ് ഗാനം രചിച്ചത്.യുവനടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മിഷൻ സി' എന്ന ചിത്രത്തിലെ ദൃശ്യ ഭംഗിയും കാവ്യ ചാരുതയും ഒത്തു ചേരുന്ന 'പരസ്പരം ഇനിയൊന്നും പറയുവാനില്ലെന്ന്...' ആരംഭിക്കുന്ന ഗാനം റിലീസായി. മിഷൻ സിയിലെ ട്രെയ്‌ലറും ആദ്യ ഗാനവും തരംഗമായതിനു ശേഷം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്ന രണ്ടാമത്തെ ഗാനമാണിത്.

ഇതുവരെ അഭ്രപാളികളിൽ ഇടം പിടിക്കാത്ത ഇടുക്കിയുടെ നയന മനോഹരമായ ദൃശ്യങ്ങളാണ് സംവിധായകൻ വിനോദ് ഗുരുവായൂർ ഈ ഗാനത്തിലൂടെ സമ്മാനിക്കുന്നത് എന്ന് അണിയറക്കാർ പറയുന്നു. നിഖിൽ മാത്യുവിന്റെ ആലാപനത്തിൽ, എല്ലാ പ്രായക്കാർക്കും ഇഷ്‌ടമാകുന്ന രീതിയിൽ ഒരുക്കിയ ഗാനത്തിന്റെ പിന്നണിയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥന്മാരാണെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത.

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കമ്പംമെട്ട് പൊലീസ് ഇൻസ്പെക്ടർ സുനിൽ ജി. ചെറുകടവും സംഗീതം നല്കിയിരിക്കുന്നത് രാജാക്കാട് പൊലീസ് ഇൻസ്പെക്ടർ ഹണി എച്ച്.എൽ. എന്നിവരാണ്.

ഇവർ ഒരുമിച്ച പല ഗാനങ്ങളും സോഷ്യൽ മീഡിയായിൽ ഇതിനോടകം തന്നെ ഹിറ്റാണെങ്കിലും ഒരു സിനിമയ്ക്ക് വേണ്ടി ഇവർ ഒത്തു ചേരുന്നത് ഇതാദ്യമായാണ്. വിനോദ സഞ്ചാരത്തിന് എത്തുന്ന കൊളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഒരു ബസ്സിനുള്ളിൽ നടക്കുന്ന കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ സംഭവങ്ങളുമാണ് 'മിഷൻ സി' എന്ന ചിത്രത്തിലൂടെ വിനോദ് ഗുരുവായൂർ പറയുന്നത്.

കൈലാഷ്, മേജർ രവി, ജയകൃഷ്ണൻ, ഋഷി എന്നിവരോടൊപ്പം പൊറിഞ്ചു മറിയം ജോസിലൂടെ ബാലതാരമായി എത്തിയ മീനാക്ഷി ആദ്യമായി നായികയായി എത്തുന്നു. എം സ്ക്വയറിന്റെ ബാനറിൽ ബാനറിൽ മുല്ല ഷാജി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുശാന്ത് ശ്രീനി നിർവ്വഹിക്കുന്നു.

എഡിറ്റർ- റിയാസ് കെ., ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ- ഷാജി മൂത്തേടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, കല- സഹസ് ബാല, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, സ്റ്റിൽസ്- ഷാലു പേയാട്, ആക്ഷൻ- കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അബിൻ.

Readers Comment

Add a Comment