Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


മാർത്തോമ സഭാ സിനഡ് ഇന്ന് ചേരും. ഇന്ന് ചേരുന്ന സിനഡിൽ വികാരി ജനറാൽമാരെ തെരഞ്ഞെടുക്കുന്ന വിഷയവും സഫ്ര​ഗൻ മെത്രാപ്പോലീത്തയെ തെരഞ്ഞെടുക്കുന്നതിനുമുള്ള പ്രാരംഭ ചർച്ചകളും ഉണ്ടാവുമെന്നാണ് സൂചന .,കഴിഞ്ഞ നാലു വർഷത്തിലേറെയായി സഭയിൽ വികാരി ജനറാൽമാരെ  തെരഞ്ഞെടുത്തിട്ടില്ല.  നിലവിലുള്ള വികാരി ജനറാൽമാരിൽ ഒട്ടുമിക്കവരും ഇപ്പോൾ റിട്ടയർമെന്റ് കഴിഞ്ഞവരാണ്.  ഏകദേശം 18 ഓളം വികാരി ജനറാൽമാരാണ്  ഇത്തരത്തിൽ റിട്ടയർ ചെയ്തിരിക്കുന്നത്. തന്മൂലം സജീവ സേവനത്തിൽ ആരും ഇല്ല എന്നുള്ളതാണ് നിലവിലെ അവസ്ഥ. നിലവിൽ ജോൺ ജോസഫ്, മാത്യു ജോൺ, എ.വി ജേക്കബ്, ഈശോ മാത്യു എന്നീ വൈദികരുടെ പേരുകളാണ്‌വികാരി ജനറാൽ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതിന് സമ്മർദ്ദമുള്ളതെന്നാണ് വിവരം. സീനിയർ വികാരി ജനറാലിന് സഭയുടെ സാമ്പത്തിക സമിതികളിലും മറ്റ് ബോർഡുകളിലും വൈദിക സെലക്ഷൻ ബോർഡുകളിലും മറ്റും എക്സ് ഓഫിഷ്യോ അം​ഗമായിരിക്കും എന്നതാണ്  ഈ പോസ്റ്റിന്റെ  മുഖ്യ ആകർഷണം. എന്നാൽ കഴിഞ്ഞ നാലുവർഷമായി അങ്ങനെയൊരു പോസ്റ്റ് നിലവിലില്ല. പുതിയ മെത്രാപ്പോലീത്ത  സ്ഥാനമേറ്റതിന് ശേഷം ഇതുവരെ ഇക്കാര്യത്തിൽ ഒരു നടപടിയുണ്ടായിട്ടില്ല. മെത്രാപ്പോലീത്തയുടെ ഭരണഘടനാപരമായ സ്വയാധികാരം ഉപയോ​ഗിച്ച് തന്നെ വികാരി ജനറാലിനേയും സഫ്ര​ഗൻ മെത്രാപ്പോലീത്തയേയും തെരഞ്ഞെടുക്കാവുന്നതാണ്.  ഇക്കാര്യം സഭാ കൗൺസിലിൽ വച്ച്  അനുമതി നേടാവുന്നതുമാണ്. 
‌നിലവിൽ സഫ്ര​ഗൻ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന പേരുകൾ  കൊട്ടാരക്കര പുനലൂർ ഭദ്രാസന എപ്പിസ്കോപ്പ യുയാക്കിം മാർ കൂറിലോസിന്റേയും തിരുവനന്തപുരം കൊല്ലം ഭദ്രാസന എപ്പിസ്ക്കോപ്പ ജോസഫ് മാർ ബർണബാസിന്റേയുമാണ്. ഇതോടൊപ്പം വികാരി ജനറാലാക്കാൻ ഏറ്റവും വലിയ കളികൾ നടക്കുന്നത് ജോൺ ജോസഫിന് വേണ്ടിയെന്നാണ് വിവരം. ഇദ്ദേഹം പതിറ്റാണ്ടുകളായി ബിഷപ്പ് കൂറിലോസിന്റെ  സന്തത സഹചാരിയും വിശ്വസ്തനുമാണ്. ബിഷപ്പ് കൂറിലോസിന്റെ എല്ലാ ചെയ്തികൾക്കും ഒത്താശ ചെയ്യുന്ന ആളുമാണ് ഇദ്ദേഹമെന്നും സഭയിൽ പരക്കെ സംസാരമുണ്ട്. പീഡന വീരൻ സഫ്ര​ഗനായി സഭാധ്യക്ഷ സ്ഥാനത്തേക്ക് വരികയും പീഡന വീരന്റെ കയ്യാൾ വികാരി ജനറാലുമായി വന്നാൽ സഭയുടെ ഭാവി എന്താകുമെന്നും ഇങ്ങനെ സംഭവിച്ചാൽ പൊതുസമൂഹത്തിൽ സഭയുടെ  വില എന്താകുമെന്നുമാണ് വിശ്വാസികളുടെ ചോദ്യം 

Readers Comment

Add a Comment