Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒളിമ്പ്യൻ മയൂഖ ജോണി ഇടപെട്ട പീഡന കേസിൽ വൻ ട്വിസ്റ്റ്. വാദി പ്രതിയാകുന്ന അവസ്ഥയിലേക്ക് നിലവിൽ മയൂഖയ്ക്കെതിരെ കേസെടുത്തിയിരിക്കുകയാണ് പോലീസ്. വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചു എന്ന് ആരോപിച്ചാണ് മയൂഖ അടക്കം 10 പേർക്കെതിരെ ആളൂർ പൊലീസ് കേസെടുത്തത്. മുരിയാട് എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യൻ, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീൻ പോൾ, പി.പി.ഷാന്റോ എന്നിവർക്കും മറ്റ് 6 പേർക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശിച്ചത്. അപകീർത്തിപരമായ ആരോപണം ഉന്നയിച്ചു എന്നാണ് കേസിലെ പ്രധാന ആരോപണം.
ക്രൈസ്തവ വിശ്വാസത്തിന്റെ മറവിൽ സ്വർഗീയ വഴികാണിക്കാൻ രംഗത്തെത്തിയ സഭാ നേതൃത്വമാണ് തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് സമീപം മൂരിയാടുള്ള എംപറർ ഇമ്മാനുവൽ സഭ.സ്വർഗത്തിലേക്കുള്ള വേക്കൻസികൾ ഫില്ല് ചെയ്യാൻ കരാറെടുത്തവരാണ് തങ്ങൾ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജോസഫ് പൊന്നാറ എന്ന കട്ടപ്പനയിലെ ഡ്രോയിങ് മാഷാണ് എംപറർ ഇമ്മാനുവൽ എന്ന പ്രസ്ഥാനം തുടങ്ങിയത്.
നിലവിൽ പീഡന ആരോപണം നേരിടുന്ന ചുങ്കത്ത് ജോൺസൺ എന്നയാൾ ഈ പ്രസ്ഥാനത്തിൽ നിന്ന് പുറത്തുപോയതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് തുടക്കം മുതൽക്കെ ആരോപണം നിലനിന്നിരുന്നു.
അതേസമയം, മയൂഖയുടേയും കൂട്ടരുടേയും പരാതികളിൽ എതിർ സംഘത്തിന് എതിരെ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. മൂന്നു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട് . എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിൽ ട്രസ്റ്റി ആയിരുന്ന സാബു നൽകിയ പരാതിയിലാണ് ഇപ്പോൾ പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്. മയൂഖ ജോണിയുടെ വീട്ടിൽ താൻ ഭീഷണി നോട്ടിസ് കൊണ്ടുപോയിട്ടുണ്ട് എന്നാരോപിച്ചത് അപകീർത്തികരമാണെന്നും നേരത്തെ ട്രസ്റ്റി ആയിരുന്ന ജോൺസൺ മറ്റൊരു യുവതിയെ മാനഭംഗം നടത്തിയതായി വ്യാജരേഖ കെട്ടിച്ചമച്ചാണു പരാതി നൽകിയതെന്നും സാബു ആരോപിച്ചിരുന്നു.
എന്നാൽ ഇതിന് മുമ്പ് പീഡന കേസിൽ നടപടി ഇല്ലാത്തതു പ്രതികളുടെ സ്വാധീനം മൂലമാണെന്നാരോപിച്ച് മയൂഖ ജോണി കഴിഞ്ഞ 30ന് പത്രസമ്മേളനം നടത്തുകയും ഡിജിപി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകുകയും ചെയ്തിരുന്നു. പ്രതികൾ ഗൂഢാലോചന നടത്തിയതിന്റെയും വ്യാജരേഖകൾ ഉണ്ടാക്കുന്നതിന്റെയും തെളിവുകൾ അടങ്ങുന്ന 2 സിഡികളും സാബു കോടതിയിൽ സമർപ്പിച്ചിരുന്നു.
2016-ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോൺസൺ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തെന്നാണ് മയൂഖയുടെ പരാതി. പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തിൽ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ ഇടപെട്ടുവെന്നും ഗുരുതരമായ ആരോപണങ്ങളും മയൂഖ ഉന്നയിച്ചിരുന്നു.
28.73°C








