Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:25 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ വനം കൊള്ളയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം .  . മുൻകാലങ്ങളിലെ അനധികൃത മരം മുറിക്കൽ കേസ് അന്വേഷണത്തിൽ വനം വകുപ്പിന് വീഴ്ച പറ്റിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആലുവ പൊലീസ് ക്ലബിൽ വിവിധ വകുപ്പുകൾ കൂടിചേർന്ന യോഗത്തിലാണ് തീരുമാനമായത്. മുട്ടിൽ മരംമുറിക്കലുമായി ബന്ധപ്പെട്ടായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ രൂപീകരണം. പല കേസുകളിലും കാര്യമായ വീഴ്ച സംഭവിച്ചു. കാട്ടിൽ മരം മുറിക്കാൻ അനുമതി കൊടുത്തതിലും വീഴ്ച സംഭവിച്ചുവെന്നും വിലയിരുത്തൽ. പല വിഭാഗങ്ങളിലും കേസുകൾ കെട്ടികിടക്കുന്നുണ്ട്. കൊച്ചിയിൽ തുടരുന്ന ഫോറസ്റ്റ് ഉദ്യോസ്ഥർക്ക് ഇന്ന് തന്നെ കർശന നിർദേശം നൽകിയേക്കുമെന്നും വിവരം.

Readers Comment

Add a Comment