Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:38 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെലങ്കാനയിൽ ആയിരം കോടിയുടെ നിക്ഷേപം ഇറക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ കുതിച്ചുയർന്ന കിറ്റെക്സ് ഗാർമെന്റ്സ് ഓഹരി വില ഇടിഞ്ഞു. ഇന്ന് ഉച്ചവരെ പത്തു ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിലയിൽ ഉണ്ടായത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാൾ 20.40 രൂപ താഴെയാണ് കിറ്റെക്സിന്റെ ഓഹരി വ്യാപാരം നടന്നത്.തെലങ്കാനയിലെ നിക്ഷേപം പ്രഖ്യാപിച്ച ശേഷം കിറ്റെക്സിന്റെ ഓഹരി വിലയിൽ 44.26 ശതമാനത്തിന്റെ വർധനയാണുണ്ടായത്. കേരളത്തിൽ തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന അപ്പാരൽ പാർക്ക് ഉപേക്ഷിച്ചാണ് കിറ്റക്‌സ് തെലങ്കാനയിലേക്കു പോയത്.അതേസമയം, വ്യവസായവും നിക്ഷേപവും എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ തെലങ്കാന സർക്കാർ കാണിക്കുന്ന വേഗത മാതൃകപരമാണെന്ന് കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് അറിയിച്ചു.കിറ്റക്സിന് കേരളത്തിലെ പോലെ തെലങ്കാനയിൽ യാതൊരുവിധ അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്ന് തെലങ്കാന സർക്കാർ ഉറപ്പ് നൽകിയതായി സാബു പ്രതികരിച്ചു.

Readers Comment

Add a Comment