Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയിലെ രാജ്യദ്രോഹ നിയമം ബ്രിട്ടീഷ് കോളനി കാലത്തേതാണെന്ന് സുപ്രീം കോടതി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഈ നിയമം ഇപ്പോഴും ആവശ്യമാണോയെന്നും കോടതി ചോദിച്ചു. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണി സൃഷ്ടിക്കും. മുന്‍സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജിയി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.'രാജ്യദ്രോഹ നിയമം ഒരു കൊളോണിയല്‍ നിയമമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനുശേഷവും നമുക്ക് ഇപ്പോഴും നമ്മുടെ രാജ്യത്ത് നിയമം ആവശ്യമുണ്ടോ?' ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ചോദിച്ചു. ഈ നിയമം ഉപയോഗിച്ചാണ് ഗാന്ധിയെ ബ്രിട്ടീഷുകാര്‍ നിശബ്ദരാക്കാന്‍ ശ്രമിച്ചതെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.
23.82°C








