Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:16 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള യൂണിവേഴ്‌സിറ്റി മലയാളം മഹാ നിഘണ്ടു എഡിറ്റർ സ്ഥാനത്തേക്ക് യോഗ്യതയുള്ളയാളെ തന്നെയാണ് നിയമിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. പൂർണിമ മോഹൻ ബഹുഭാഷ പണ്ഡിതയാണെന്നും വിവർത്തനത്തിൻ്റെ മേഖലയിലും സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ആർ.ബിന്ദു വിശദീകരിച്ചു.നിഘണ്ടു തയ്യാറാക്കുമ്പോൾ കൂടുതൽ ഭാഷകൾ അറിയുന്നയാൾ നല്ലതാണ്. നിഘണ്ടു എഡിറ്റർ യോഗ്യ സ്ഥാനത്തേക്ക് മലയാളത്തിലോ സംസ്കൃതത്തിലോ പിഎച്ച്ഡി എന്നാണ് പരസ്യം നൽകിയിരുന്നത്. നിലവിലെ നിയമനം താൽക്കാലികം മാത്രമാണെന്നും ആരോപണങ്ങൾ പരിശോധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.ലയാള മഹാ നിഘണ്ടു എഡിറ്റർ സ്ഥാനത്ത് പൂർണിമ മോഹനെ നിയമിച്ചത് വിവാദമായിരുന്നു. യോഗ്യത ഇല്ലാത്തയാളെ നിയമിച്ചുവെന്നായിരുന്നു ഉയർന്നുവന്ന ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനൻ്റെ ഭാര്യയാണ് പൂർണിമ.

Readers Comment

Add a Comment