Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:34 am
  • 15th August, 2026
  • Light Rain
22.82°C22.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മലയാളിയായ സന്തോഷ് ജോർജ് കുളങ്ങര ബഹിരകാശ യാത്രയ്ക്കൊരുങ്ങുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി 130 രാജ്യങ്ങളിൽ സഞ്ചരിച്ച് 1,800 എപ്പിസോഡ് ട്രാവൽ ഡോക്യുമെന്ററികൾ സ്വന്തം ടിവി ചാനലിൽ സംപ്രേഷണം ചെയ്ത വൺ മാൻ ആർമി എന്നാണ് സന്തോഷ് ജോർജിനെ വിശേഷിപ്പിക്കുന്നത്....

റിച്ചഡ് ബ്രാൻസന്റെ ബഹിരകാശ ടൂറിസം പദ്ധതി വഴിയാണ് സന്തോഷ് ജോർജും യാത്ര പോകുക.വിർജിൻ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി കൂടിയാണ് സന്തോഷ് ജോർജ് കുളങ്ങര. 2007ൽ തന്നെ സ്‌പേസ് ടൂറിസത്തിന്റെ ഭാഗമാകാൻ സാധിക്കുമെന്ന് സന്തോഷ് പ്രതീക്ഷിച്ചിരുന്നു.എന്നാൽ വിർജിൻ ഗ്യാലട്ടിക്കിന്റെ പരീക്ഷണം വിജയിക്കുന്നത് വരെ ഈ യാത്രയ്ക്കായി കാത്തിരിക്കേണ്ടി വന്നു . 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ ഇതിനകം തന്നെ ബഹിരാകാശ യാത്രയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ട്..സന്തോഷ് ജോർജ് കുളങ്ങരയും യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് അറിയുന്നത്. വിർജിൻ ഗ്യാലട്ടിക് പേടകത്തിൽ യാത്ര പോകാൻ ഇന്ത്യയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത ഏക വ്യക്തിയും സന്തോഷ് ആണ്. 2022 ലായിരിക്കും  ജോർജിന്റെ യാത്രയെന്നാണ് സൂചന.ബഹിരാകാശ യാത്രയ്ക്ക് മുൻപ് ജോർജിന് കൂടുതൽ പരിശീലനം നൽകിയേക്കും.കെന്നഡി സ്‌പേസ് സെന്ററിലായിരിക്കും പരിശീലനം നടക്കുക. സീറോ ഗ്രാവിറ്റിയിൽ എങ്ങനെ യാത്ര ചെയ്യമെന്നത് സംബന്ധിച്ചാണ് പ്രധാന പരിശീലനം നൽകുക.രണ്ടരലക്ഷം ഡോളറാണ് (ഏകദേശം 1.8 കോടി രൂപ) ബഹിരാകാശ യാത്രയ്ക്കായി ചെലവ് വരുന്നത്.ഇന്ത്യയിൽ  നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തിന്റെ തൊട്ടരികിലെന്ന് സന്തോഷ് ജോർജ് കുളങ്ങര നേരത്തെ തന്നെ പ്രതികരിച്ചിരുന്നു..

 

 

 

 

 

 

 

 

 

 

 

 

 

Readers Comment

Add a Comment