Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:25 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല, ആകെയുള്ളത് മാസ്ക് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. വസ്ത്ര വിൽപ്പനശാലകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.

വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കോവിഡ് സാഹചര്യത്തിൽ വസ്ത്ര വിൽപന ശാലകൾക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇത് വിപണിയെ സാരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഹർജിയിൽ അടുത്ത വ്യാഴാഴ്ചക്കകം നിലപാടറിയിക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

Readers Comment

Add a Comment