Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:15 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സിക്ക രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉൾക്കൊള്ളുന്ന ആനയറയിൽ മൂന്ന് കിലോമീറ്റർ പരിധിയിൽ ക്ലസ്റ്റർ രൂപപ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ഈ മേഖലയിൽ അല്ലാതെ മറ്റിടങ്ങളിലുള്ളവർക്കും രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ആക്ഷൻപ്ലാൻ രൂപീകരിച്ചു. കൊതുക് നിർമാർജനത്തിന് മുൻതൂക്കം നൽകിക്കൊണ്ടാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്. ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കും. ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിർദേശം നൽകി.

രോഗലക്ഷണം ഉള്ളവർ എത്രയും വേഗം ചികിൽസ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗലക്ഷണമുള്ളവർക്ക് വിളിക്കാനായി പ്രത്യേക കൺട്രോൾ റൂമും തയാറാക്കിയിട്ടുണ്ട്. രോഗത്തെക്കുറിച്ച് അമിതമായ ഭീതിവേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം ജാഗ്രത കൈവിടരുതെന്നാണ് നിർദേശം.

Readers Comment

Add a Comment