Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷമബത്തയിൽ വർധനവ്. 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായാണ് വർധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രസഭായോഗത്തിലാണ് തീരുമാനം. ഡിഎ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തിൽ കാര്യമായ വർധനവുണ്ടാകും. അതേസമയം, 2020 ജനുവരി ഒന്നു മുതലുള്ള ഡിഎ കുടിശ്ശിക എന്നുമുതൽ നൽകുമെന്ന് വ്യക്തമല്ല.

കോവിഡ് വ്യാപനത്തെതുടർന്ന് സർക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ വർധന കഴിഞ്ഞ വർഷമാണ് സർക്കാർ മരവിപ്പിച്ചത്.മൂന്നുഗഡു ഡിഎ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നു മുതൽ 2020 ജൂൺ 30 വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നു മുതൽ 2020 ഡിസംബർ ഒന്നു വരെയുള്ള മൂന്നു ശതമാനവും 2021 ജനുവരി ഒന്നു മുതൽ 2021 ജൂൺ 30 വരെയുള്ള നാലു ശതമാനവുമാണ് നൽകാനുണ്ടായിരുന്നത്.

Readers Comment

Add a Comment