Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലക്കാട് ധോണിയിൽ യുവതിയെയും കൈക്കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത സംഭവത്തിൽ ഭർത്താവിനെതിരെ നടപടി. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് യുവതിയുടെ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. ഹേമാംബിക നഗർ പോലീസാണ് ഭർത്താവിനെതിരെ കേസെടുത്തത്. ഭാര്യക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്ന വനിത സംരക്ഷണ ഓഫീസറുടെ ഉത്തരവ് ലംഘിച്ചതിനാണ് നടപടി.സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. യുവതിയെ ഫോൺവഴി ബന്ധപ്പെട്ട് വിശദമായ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി. കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി ഫോണിൽ വിളിച്ചാണ് യുവതിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. യുവതിക്ക് ആവശ്യമായ സംരക്ഷണം നൽകാൻ വനിതാ പ്രൊട്ടക്ഷൻ ഓഫീസർക്കും ഹേമാംബിക പൊലീസിനും വനിതാ കമ്മീഷൻ നിർദേശം നൽകുകയും ചെയ്തു. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
ഭർത്താവ് വീട്ടിൽ കയറ്റാത്തതിനെ തുടർന്ന് പത്തനംതിട്ട സ്വദേശി ശ്രുതിയും മൂന്ന് മാസം പ്രായമായ കുഞ്ഞും ഒരാഴ്ച്ചയായി വീടിന്റെ സിറ്റൗട്ടിലായിരുന്നു താമസിക്കുന്നത്. സംഭവത്തിൽ ധോണി ശരണ്യശ്രീയിൽ മനു കൃഷ്ണനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംബിക നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒരു വർഷം മുമ്പാണ് ശ്രുതിയും മനു കൃഷ്ണനും വിവാഹിതരായത്. കുഞ്ഞ് ജനിച്ചതിന് ശേഷം ഈ മാസം ഒന്നിനാണ് ശ്രുതി ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭർത്താവു വീടു പൂട്ടി പോയെന്നാണു പരാതി .ഒൻപതാം തീയതി വരെ സമീപത്തെ വീടുകളിൽ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമായി വീടിന്റെ സിറ്റൗട്ടിൽ താമസമാക്കുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭർത്താവ് ബുദ്ധിമുട്ടിക്കുന്നതായാണ് യുവതിയുടേയും മാതാപിതാക്കളുടേയും പരാതി.
സ്ഥലം ഇൻസ്പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഭാര്യയേയും കുഞ്ഞിനേയും വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ പൊലീസ് ഇടപെട്ടു ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല
23.82°C








