Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:14 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ അറിയിച്ചു. കടകൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ കോഴിക്കോട് കളക്ടർ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞതോടെയാണ് വ്യാപാരികളുടെ തീരുമാനം. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നാളെ കടകൾ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുമെന്ന് വ്യാപാരികൾ പറഞ്ഞു. അതേസമയം, ലോക്ക്ഡൗൺ ലംഘിച്ചാൽ നടപടിയുണ്ടാവുമെന്ന് കളക്ടർ അറിയിച്ചു.എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെട്ടത്. ഇക്കാര്യം സർക്കാരിനെ അറിയിക്കാമെന്ന് കളക്ടർ ചർച്ചയിൽ അറിയിച്ചു. ലോക്ക്ഡൗൺ ലംഘിച്ച് കട തുറന്നാൽ പൊലീസിനു നടപടിയെടുക്കേണ്ടി വരുമെന്നും കളക്ടർ പറഞ്ഞു.

പതിനാലു ജില്ലകളിലും നാളെ കട തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ്അതിനിടെ വ്യാപാരികൾക്കു പിന്തുണയുമായി കോൺഗ്രസും ബിജെപിയും രംഗത്തുവന്നു. പൊലീസ് കട അടപ്പിച്ചാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വ്യാപാരികൾക്കു പിന്തുണ പ്രഖ്യാപിച്ചു.

Readers Comment

Add a Comment