Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.47%. കഴിഞ്ഞവർഷം 98.8% ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. വിവിധ സർക്കാർ വെബ് സൈറ്റുകൾ വഴി മൂന്നുമണി മുതൽ ഫലം ലഭ്യമാകും.22,947 സെന്ററുകളിലായി നാലരലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്.പ്രൈവറ്റ് വിഭാഗത്തിൽ 991 പേരാണ് പരീക്ഷയെഴുതിയത്.മൂല്യനിർണയ ക്യാംപുകളുടെ എണ്ണം 72 ആയി വർധിപ്പിച്ചിരുന്നു. 12701 അധ്യാപകർ മൂല്യനിർണയത്തിനെത്തി. കോവിഡ് വ്യാപനത്തെത്തുടർന്ന് രണ്ടു ഘട്ടങ്ങളായാണ് പരീക്ഷ പൂർത്തിയാക്കിയത്. സ്കൂളുകളിൽ നേരിട്ട് ക്ലാസുകൾ ഇല്ലാതെയായിട്ട് രണ്ടാമത്തെ തുടർച്ചയായ അധ്യയന വർഷമാണിത്.പ്ലസ് വൺ പ്രവേശനം നടന്നാലും ക്ലാസുകൾ ഓൺലൈനായി മാത്രമേ നടത്താനാവൂ..ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപെയേഡ്) എസ്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എൽസി.പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പരീക്ഷാബോർഡ് യോഗം ചേർന്ന് ഫലത്തിന് ഇന്നലെ അംഗീകാരം നൽകി. ∙ എസ്എസ്എൽസി ഫലം അറിയാൻ
http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in,
എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in ∙ ടിഎച്ച്എസ്എൽസി (എച്ച്ഐ): http:/thslchiexam.kerala.gov.in.
‘സഫലം 2021’ എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം....
28.73°C








