Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഉപവാസത്തിനു തുടക്കം. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെയാണ് ഉപവാസം.

രാവിലെ മുതൽ രാജ്ഭവനിൽ ഉപവസിക്കുന്ന ഗവർണർ പിന്നീട് 4.30 മുതൽ ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളും സംയുക്തമായി തൈക്കാട് ഗാന്ധിഭവനിൽ നടത്തുന്ന ഉപവാസ, പ്രാർഥനാ യജ്ഞത്തിൽ പങ്കെടുക്കും. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടിൽ ഗവർണർ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.അതേസമയം, ഗവർണർക്ക് അഭിവാദ്യവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തി. ഇന്ത്യൻ ഭരണചരിത്രത്തിലെ അപൂർവ കാഴ്ചയാണിതെന്നും ഗാന്ധിയൻ മാർഗത്തിലുള്ള ഈ പ്രതിഷേധത്തിലൂടെ ഗവർണർ നൽകുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണു തുറപ്പിക്കട്ടേയെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.സംസ്ഥാനത്തിന്റെ ഭരണത്തലവൻ തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സർകാരാണ്. വനിതാമതിൽ കെട്ടിയവരുടെ നാട്ടിൽ ചെറുപ്രായത്തിൽ പെൺകുട്ടികൾ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ്. എന്തു കുറ്റകൃത്യം ചെയ്താലും രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന ആത്മവിശ്വാസമാണ് ഇക്കൂട്ടർക്ക്. പ്രചാരവേലകളിലൂടെ എല്ലാത്തിനെയും മറികടക്കാനാണ് കമ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്തവർ അധികാര കസേരയിൽ തുടരുന്നത് നാടിന്റെ ഗതികേടാണ്. വി മുരളീധരൻ ഫേസ് ബുകിൽ കുറിച്ചു.

Readers Comment

Add a Comment