Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

​ സംസ്ഥാനത്ത് വ്യാഴാഴ്ച കടകൾ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ. ഇതിലും വലിയ ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ശ്രമിക്കുമെന്നും നസറുദ്ദീൻ പറഞ്ഞു.

വ്യാപാരികളുടെ ആവശ്യം ന്യായമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എങ്കിൽ അതിനെ അംഗീകരിക്കാൻ മടിയെന്തിനാണെന്നും നസറുദ്ദീൻ ചോദിച്ചു. ജീവിക്കാനാണ് കടകൾ തുറക്കാൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്. അല്ലാതെ സർക്കാരുമായി യുദ്ധപ്രഖ്യാപനം നടത്താനല്ല.കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രി. എന്തിനായിരുന്നു സമരം ചെയ്തതെന്ന് എല്ലാവർക്കും അറിയാം. കമ്യൂണിസ്റ്റുകൾക്ക് സമരത്തെ അംഗീകരിക്കാതിരിക്കാൻ കഴിയുമോയെന്നും നസറുദ്ദീൻ ചോദിച്ചു.

Readers Comment

Add a Comment