Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:15 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കടുത്ത സ്ത്രീ വിരുദ്ധ പ്രഭാഷണവുമായി മതപുരോഹിതന്റെ വീഡിയോ വൈറൽ. ഇയാൾക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. രാത്രി ഒൻപത് കഴിഞ്ഞ് വീടിന് വെളിയിൽ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നാണ് ഇസ്ലാമിക മത പ്രഭാഷകനായ സ്വാലിഹ് ബത്തേരി പറയുന്നത്. കാഴ്ചയിൽ കുട്ടിയായി തോന്നുന്ന ഇയാൾ യഥാർത്ഥത്തിൽ 27 വയസുള്ള ഒരു യുവാവ് ആണെന്നാണ് റിപ്പോർട്ട്.

കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചതും ഇയാൾക്കെതിരെ പ്രതിഷേധം ശക്തമാകാൻ കാരണമായി. സൗമ്യവധക്കേസിലെ വാദം കേൾക്കുന്നതിനിടെ കോടതിമുറിയിൽ നടന്ന സംഭവങ്ങളെന്ന് പറഞ്ഞ് കേരളത്തിലെ സ്ത്രീകളെയെല്ലാം അടച്ച്‌ആക്ഷേപിക്കുന്ന രീതിയിലാണ് ഇയാളുടെ പ്രസംഗം. ‘സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു,’‘ഇതിന് മറുപടിയായി രാത്രി ഒൻപത് കഴിഞ്ഞ് വീടിന് വെളിയിൽ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവർ മറ്റുള്ളവരെ ആനന്ദിപ്പിക്കാൻ, സുഖിപ്പിക്കാൻ ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താൻ അവരെ സമീപിച്ചത്. എന്നാൽ, അവർ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊലനടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയിൽ പറഞ്ഞു’ എന്നാണ് ഇയാൾ പ്രസംഗത്തിൽ പറഞ്ഞത്. വയനാട് സ്വദേശിയായ ഇയാൾക്കെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Readers Comment

Add a Comment