Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിന് പുറമെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഒരുക്കാനൊരുങ്ങി ബെവ്‌കോ. ഓൺലൈനായി പണം അടച്ച് മദ്യം വാങ്ങാനുളള സംവിധാനം ഒരുക്കാനാണ് ബെവ്‌കോ പദ്ധതിയിടുന്നത്. ഓണത്തിന് മുൻപ് ഇത് പ്രാബല്യത്തിൽ വരുത്താനാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്.ഓണത്തിന് മദ്യശാലകളിൽ ഉണ്ടാകാനിടയുളള തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ വലിയ ആൾക്കൂട്ടം ഉണ്ടാകുന്നതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യവും പ്രത്യേക കൗണ്ടറും ഒരുക്കുമെന്ന് സർക്കാർ അറിയിച്ചത്.

ഇതിന് പിന്നാലെയാണ് ആൾക്കൂട്ടം ഒഴിവാക്കാനായി സർക്കാർ ഓൺലൈൻ പേയ്മെന്റ് സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നത്. ബെവ്കോയുടെ സൈറ്റിൽ കയറി ആളുകൾക്ക് പണമടയ്ക്കാനും ഇവിടെ നിന്നും ലഭിക്കുന്ന രസീതുമായി ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങാവുന്ന രീതിയുമാണ് പരീക്ഷിക്കുന്നത്.

Readers Comment

Add a Comment