Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാതയോരങ്ങളിലെ മദ്യവിൽപ്പനയ്‌ക്കെതിരെ ഹൈക്കോടതി.സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ആൾ തിരക്കില്ലാത്ത പ്രദേശങ്ങളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണം.കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യ വിൽപനശാലകൾക്കു മുമ്പിൽ അനിയന്ത്രിതമായി ആൾക്കൂട്ടമുണ്ടാവുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കോടതി നിരീക്ഷണം.മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി സർക്കാർ ബാറുകളിൽ മദ്യവിൽപന പുനരാരംഭിച്ച സാഹചര്യത്തിൽ ബവ്‌കോ ഔട്ട് ലെറ്റുകളിലെ തിരക്ക് കുറയും. മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം ആരംഭിച്ചതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യവിൽപനശാലകൾക്ക് മുന്നിലെ അനിയന്ത്രിത ആൾക്കൂട്ടത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. തിരക്കു കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ വ്യക്തമാക്കി 10 ദിവസത്തിനുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിയ്ക്കണമെന്ന് ജസ്റ്റിസ് ദേവൻ രമാചന്ദ്രൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
തൃശൂർ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ടലെറ്റിലെ തിരക്ക് നിയന്ത്രിയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിയ്ക്കുന്നതിനിടെ കോടതിയിൽ എക്‌സൈസ് കമ്മീഷണറെയും വിവറേജസ് കോർപറേഷൻ എം.ഡിയും ജസ്റ്റിസ് ദേവൻ രമാചന്ദ്രൻ രൂക്ഷമായി വിമർശിയ്ക്കുകയും ചെയ്തു.കൊവിഡ് മാനദണ്ഡങ്ങൾ മൂലം വിവാഹച്ചടങ്ങുകളിൽ ഇരുപതു പേർ മാത്രം പങ്കെടുക്കുമ്പോൾ ബിവറേജസ് ഔട്ടലെറ്റുകൾക്കു മുന്നിൽ അഞ്ഞൂറിലധികം പേർ തടിച്ചുകൂടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വരാന്ത്യ ലോക്ക്ഡൗൺ നിലവിൽ വരുന്ന ശനി, ഞായർ ദിവസങ്ങൾക്ക് മുന്നോടിയായുള്ള വെള്ളിയാഴ്ചകളിൽ അനിയന്ത്രിതമായ തിരക്കാണ് രൂപപ്പെടുന്നത്. ആളുകൾ കൂട്ടയടി നടത്തുമ്പോൾ ഒരു മീറ്റർ അകലമെന്ന് കൊവിഡ് മാനദണ്ഡം ജലരേഖയായി മാറുകയാണ്. പരസ്പരമുള്ള സ്പർശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും കൊവിഡ് പടർന്നു പിടിയ്ക്കാനുള്ള സാധ്യത ഏറുകയാണ്.
രണ്ടാം തരംഗത്തിനുശേഷമുള്ള മൂന്നാം തരംഗം പ്രവചിയ്ക്കപ്പെടുന്ന സാഹചര്യത്തിൽ കൊവിഡ് വ്യാപന കേന്ദ്രങ്ങളായി മദ്യവിൽപ്പനശാലകൾ മാറുകയാണ്. ആദ്യഘട്ട ലോക്ക്ഡൗണിനുശേഷം മദ്യവിൽപ്പനശാലകൾ തുറന്നപ്പോഴുള്ള തിരക്ക് ബോധ്യപ്പെട്ട സർക്കാർ ഇക്കാര്യത്തിൽ എന്തുകൊണ്ട് ക്യത്യമായ നടപടികൾ സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു.മദ്യം വാങ്ങാനെത്തുന്നവരെ രണ്ടും മൂന്നും മണിക്കൂറുകൾ പൊരിവെയിലത്ത് നീണ്ട വരിയിൽ നിർത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. മദ്യം വാങ്ങാനെത്തുന്നവരുടെയും വിൽപ്പനശാലകൾക്ക് സമീപത്തുകൂടെ കടന്നുപോകുന്ന ജനങ്ങളുടെയും അന്തസ് നിലനിർത്താൻ അധികൃതർക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
മാനേജിംഗ് ഡയറക്ടർ യോഗേഷ് കുമാർ ഗുപ്തയുടെ സാന്നിദ്ധ്യത്തിൽ കോടതി വിവറേജസ് കോർപറേഷനെ രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാർ മദ്യവിൽപ്പനയുടെ കുത്തക ബിവേറേജസ് കോർപറേഷനു നൽകിയിരിയ്ക്കുന്ന. മത്സരമില്ലാത്തതുകൊണ്ടു തന്നെ എങ്ങിനെയും മദ്യം വിറ്റ് പണമുണ്ടാക്കിയാൽ മതിയെന്ന് മാത്രമാണ് ബൈവ്‌കോയുടെ കരുതൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
മദ്യശാലകളിലെ തിരക്ക് കുറയ്ക്കാൻ കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.തിരക്ക് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ വ്യക്തമാക്കി 10 ദിവസത്തിനുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിയ്ക്കാൻ സർക്കാരിനും എക്‌സൈസിനും ബെവ്‌കോയ്ക്കും കോടതി നിർദ്ദേശം നൽകി.ഹർജി ഇനി 16 ന് പരിഗണിയ്ക്കും.
23.82°C








