Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:15 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടം. പറവൂർ, ആലങ്ങാട്, മഴുവന്നൂർ, കാലടി മേഖലയിൽ മരങ്ങൾ കടപുഴകി വീണു. കോട്ടപ്പുറം കൂനമ്മാവ് റോഡിൽ ഗതാഗതം തടസപ്പെട്ടു. തത്തപ്പള്ളി പ്രദേശത്തെ നാല്‍പതോളം വീടുകള്‍ക്ക് വലിയ കേടുപാടുകള്‍ പറ്റി.കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകള്‍, മഴുവന്നൂര്‍ പ്രദേശങ്ങളിലും മരം വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കോട്ടപ്പുറം കൂനമ്മാവ് റോഡിൽ ഗതാഗതം തടസപ്പെട്ടു.നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് പോസ്റ്റുകൾ മരം വീണ് തകർന്നതിനെ തുടർന്ന് പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ഫയർഫോഴ്സ് എത്തിയാണ്‌ കടപുഴകി വീണ മരങ്ങൾ മുറിച്ച് മാറ്റുന്നത്.കൊച്ചി നഗരത്തിൽ ഉൾപ്പടെ ജില്ലയിൽ ശക്തമായ തുടരുകയാണ്. കിഴക്കൻ മലയോര പ്രദേശങ്ങളിലും മഴ ശക്തമാണ്. ജില്ലയിൽ ഇന്ന് (ജൂലൈ 13) യെല്ലോ അലേർട്ട് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുളളത്.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.കാറ്റിൽ മരങ്ങൾ കടപുഴകി വീണും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Readers Comment

Add a Comment