Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ടി പി ആർ അഞ്ചിൽ താഴെ എല്ലാ കടകൾക്കും പ്രവർത്തിക്കാം. കടകളുടെ പ്രവർത്തന സമയം രാത്രി എട്ടുമണി വരെ നീട്ടി. അതേസമയം ശനി, ഞായർ വാരാന്ത്യ ലോക്ഡൗൺ തുടരും. സംസ്ഥാനത്ത് ലോക്ക്ഡൗണിന് കൂടുതൽ ഇളവുകൾ.
സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങളിൽ എല്ലാ കടകളും എല്ലാ ദിവസവും തുറക്കാൻ അനുമതി. ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും. ടി പി ആർ 15ന് മുകളിൽ ഇളവുകൾ ഇല്ല. അതേസമയം, ഇളവുകൾ അശാസ്ത്രീയമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വാരാന്ത്യ ലോക്ക്ഡൗൺ തുടരും.ടി പി ആർ അഞ്ചിൽ താഴെയുള്ള എ വിഭാഗത്തിൽ എല്ലാ കടകൾക്കും ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ പ്രവർത്തിക്കാം. ടി പി ആർ നിരക്ക് അഞ്ചിനും 10നും ഇടയിൽ ബി വിഭാഗത്തിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാം.
മറ്റ് കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി എട്ടുമണി വരെ പ്രവർത്തിക്കാം. ടി പി ആർ നിരക്ക് 10 മുതൽ 15 ശതമാനം വരെയുള്ളതാണ് സി വിഭാഗത്തിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും പ്രവർത്തിക്കാം.
മറ്റ് സാധനങ്ങൾ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച മാത്രം എട്ടു മണി വരെ മാത്രം പ്രവർത്തിക്കാം. 15ന് മുകളിലെ ഡി വിഭാഗത്തിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രം അനുമതി. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഇല്ല. പാഴ്സൽ തുടരും. ബാങ്ക് തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും പ്രവർത്തിക്കും.ശനിയും ഞായറുമുള്ള ലോക്ക്ഡൗൺ തുടരുന്നതിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ തൽക്കാലം തുടരാനായിരുന്നു തീരുമാനം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞദിവസം, വരെയുള്ള കണക്ക് പ്രകാരം ടി പി ആർ അഞ്ചിന് താഴെയുള്ള 86, ടി പി ആർ അഞ്ചിനും പത്തിനും ഇടയ്ക്കുള്ള 382, ടി പി ആർ 10നും 15നും ഇടയ്ക്കുള്ള 370, ടി പി ആർ 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശസ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
തിരക്ക് കൂടാതിരിക്കാനുള്ള നടപടികളാണ് ഇപ്പോൾ വേണ്ടതെന്നും, ഒന്നിടവിട്ട ദിവസങ്ങളിൽ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുന്നത് തിരക്ക് കൂടാൻ സാധ്യയുണ്ടെന്നും ഐ എം എ സംസ്ഥാന പ്രസിഡന്റ് സുൽഫി നൂഹ് പറഞ്ഞു.
23.68°C








