Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 3:30 am
  • 30th June, 2026
  • Overcast Clouds
23.13°C23.13°C
  • Humidity: 95 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചെന്ന പരാതിയിൽ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ഇന്ന് കൊച്ചി പോലീസ് കമ്മിഷണർക്ക് പരാതി നൽകും. ഫേസ്ബുക്കിൽ തനിക്കെതിരെ പോസ്റ്റിട്ടതിനെ തുടർന്ന് കോട്ടയത്തുള്ള കുടുംബത്തിന് ഐസ്ഐസ് ഭീഷണിയുണ്ടായി എന്ന പ്രചാരണത്തിനെതിരെയാണ് പരാതി.

കോട്ടയത്തുള്ള ദമ്പതിമാർ എനിക്കെതിരേ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. തൊട്ടു പിന്നാലെ അവർക്കെതിരേ വിവിധ രാജ്യങ്ങളിൽ നിന്നും നെറ്റ്കോളുകൾ വഴി ഐസ്ഐസ് ഭീകരരുടെ ഭീഷണി ഉണ്ടായി എന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതെന്നും ആയിഷ സുൽത്താന പറഞ്ഞു. ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലും ദമ്പതിമാർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിലൂടെ എനിക്ക് ഐസ്ഐസ് ബന്ധമുണ്ടെന്നാണ് അവർ ആരോപിക്കുന്നതെന്നും ആയിഷ സുൽത്താന പറഞ്ഞു.ഇതിന് പിന്നിൽ ആരൊക്കേയോ പ്രവർത്തിക്കുന്നുണ്ട്. എനിക്കെതിരേ പോസ്റ്റിട്ടതിൽ അവർക്ക് ഭീഷണി ഉണ്ടായിട്ടുണ്ടെങ്കിൽ അത് പോലീസ് കണ്ടുപിടിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും വേണമെന്നും ആയിഷ സുൽത്താന വ്യക്തമാക്കി

Readers Comment

Add a Comment