Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡൽഹിയിൽ അനധികൃതമായി പണിത പള്ളി തകർത്തുകളഞ്ഞു. ദില്ലി അന്ധേരിമോഡിലുള്ള കത്തോലിക്കാ ദേവാലയമാണ് ഉദ്യോ​ഗസ്ഥർ നേരിട്ടെത്തി പൊളിച്ചു മാറ്റിയത്. സീറോ മലബാർ സഭയുടെ ഡൽഹി-ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ളതാണ് അന്ധേരിമോഡിലുള്ള ലിറ്റിൽ ഫ്‌ളവർ ദേവാലയമാണ് ഉദ്യോ​ഗസ്ഥരെത്തി പൊളിച്ചുകളഞ്ഞത്. ​ഗവൺമെന്റ് അധികൃതരുടെ യാതൊരു അനുമതിയും ഇല്ലാതെ പണിത പള്ളിയായിരുന്നു ഇത് .ഇന്നലെ രാവിലെയാണ്  സംഭവം നടന്നത്.ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഒാഫിസറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് 

 മൂന്ന് ജെസിബികളിലായി എത്തി പള്ളി പൊളിച്ചുമാറ്റിയത്. പളളി പൊളിച്ചുമാറ്റുന്നതിനിടെ അനിഷ്ട സംഭവങ്ങളുണ്ടാകാതെയിരിക്കാൻ നൂറോളം പോലീസുകാരും സ്ഥലത്ത് എത്തിയിരുന്നു. അനധികൃതമായി പണിത ദേവാലയം പൊളിച്ചു മാറ്റണമെന്ന് പള്ളി അധികാരികൾക്ക് നിരവധി തവണ സർക്കാർ  നോട്ടീസ്  നൽകിയിരുന്നു. അത് വക വയ്ക്കാതിരുന്നതിനെ തുടർന്നാണ് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസർ നേരിട്ടെത്തി പള്ളി പൊളിച്ചുമാറ്റിയത്. തങ്ങളുടെ ആരാധനാലയം പെളിച്ചതിലും വിശുദ്ധ വസ്തുക്കൾ വാരി പുറത്തെറിഞ്ഞെന്നും ആരോപിച്ച്  ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ പള്ളിക്കു സമീപം പ്രാർത്ഥനാ യജ്ഞം നടത്തുകയും ചെയ്തു. വിഷയം വർ​ഗീയ വത്കരിക്കാൻ ശ്രമം നടന്നുവെങ്കിലും വിശ്വാസികളടക്കം ആരും പള്ളി തകർത്ത സംഭവത്തോട് ഇതുവരെ വൈകാരികമായി പ്രതികരിച്ചിട്ടില്ല. 

 

വിഷയത്തിന്റെ യാഥാർത്ഥ്യമുൾക്കൊണ്ട് കേരളത്തിൽ നിന്നുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നു;;

സ്വന്തം മതത്തിൽപ്പെട്ട കന്യാസ്ത്രീകളേയും വിശ്വാസികളേയും പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നവർ ദേവാലയം എന്നുപറഞ്ഞ് ഷീറ്റ് ഇട്ട് ഒരു കെട്ടിടമുണ്ടാക്കിയാൽ അത് ദേവാലയമല്ലെന്നും ബൈബിളിൽ പറയുന്നതുപോലെ കല്ലുമേൽ കല്ല് ശേഷിക്കാതെ തകർന്നടിഞ്ഞിരിക്കുമെന്നാണ് ഒരു വിശ്വാസി പ്രതികരിച്ചത്.
 വനം വരെ കയ്യേറി കുരിശുനാട്ടുകയും  വന്യമൃ​ഗങ്ങൾ കുരിശ് നശിപ്പിക്കാതിരിക്കാൻ അതിൽ അറക്കവാളുകെട്ടി ആനയുടെ തുമ്പിക്കൈ വരെ അറ്റുപോയ സംഭവമുണ്ടായിട്ടും   വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാൻ വേണ്ടി  ഇത്തരം സംഭവങ്ങൾക്കെതിരെ യാതൊരു നടപടിയുമെടുക്കാത്ത കേരളത്തിലുളള ഭരണാധികാരികൾ ഇത് കണ്ട് പഠിക്കണമെന്നും മറ്റൊരു വിശ്വാസി പ്രതികരിച്ചു. മുൻപായിരുന്നുവെങ്കിൽ ഇത്തരത്തിലൊരു ചെറിയ സംഭവം മതിയായിരുന്നു വർ​ഗീയ വാദികളും കപട വിശ്വാസികളും ഇളകിമറിയുവാൻ .. സംഭവത്തിന്റെ യാഥാർത്ഥ്യം മനസിലാക്കിയ വിശ്വാസികൾ ഇത്തവണ പള്ളി പൊളിച്ചുകളഞ്ഞ സംഭവത്തോട്   വൈകാരികമായി പ്രതികരിച്ചിട്ടേ ഇല്ല എന്നത് ശ്രദ്ധേയമാണ്. 

Readers Comment

Add a Comment