Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി പ്രവർത്തിച്ചതിൽ അഫ്‌ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോർപ്പസ് ഹർജി ആയി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. നിമിഷയുടെ അമ്മ ബിന്ദുവാണ് കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തത്. ഹർജിക്കാർക്ക് സിംഗിൾ ബഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ വിനോദ്ചന്ദ്രൻ സിയാദ് റഹ്‌മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.ഹേബിയസ് കോർപ്പസ് ഹർജി നിമിഷയുടെ അമ്മ ബിന്ദു പിൻവലിച്ചു. അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷയെയും മകളെയും ഇന്ത്യയിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. അതിനാൽ ഇരുവരെയും തിരികെയെത്തിക്കാനായി കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. പൗരന്മാരുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നുമാണ് ഹർജിയിലെ വാദം.നേരത്തെ ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് ജയിലുകളിൽ കഴിയുന്നവരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ അഫ്ഗാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. നിമിഷയടക്കം നാലുപേരെ ഏറ്റുവാങ്ങുന്നതിനുള്ള സന്നദ്ധത അഫ്ഗാൻ ഇന്ത്യയോട് തേടുകയും ചെയ്തു. എന്നാൽ അഫ്ഗാൻ ജയിലുകളിൽ കഴിയുന്ന വനിതകളെ തിരിച്ചെത്തിയ്ക്കുന്നതിൽ ആലോചനയില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്.
മാസങ്ങൾക്ക് മുമ്പ് റോ ഉദ്യോഗസ്ഥർ പുറത്തുവിട്ട ശബ്ദരേഖയിൽ നാട്ടിലേക്ക് മടങ്ങാനുള്ള സന്നദ്ധത നിമിഷ ഫാത്തിമ പ്രകടിപ്പിയ്ക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു വ്യക്തമാക്കി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകി. തുടർന്നാണ് മകളെ നാട്ടിലെത്തിയ്ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്.നാട്ടിലെത്തിക്കഴിഞ്ഞാൽ നിയമാനുസൃതമായ വിചാരണയും ശിക്ഷയും നേരിടുന്നതിൽ എതിർപ്പില്ലെന്നും ഹർജിയിൽ പറയുന്നു. അന്താരാഷ്ട്ര ഉടമ്പടികളും മനുഷ്യാവകാശവും മാനിച്ച് വിദേശത്തെ ജയിലിൽ കഴിയുന്ന വനിതയെയും അവരുടെ അഞ്ചുവയസുപോലും പ്രായമില്ലാത്ത കുഞ്ഞിനെയും നാട്ടിലെത്തിയ്ക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ ബിന്ദുവിന്റെ മകളായ നിമിഷ മെഡിക്കൽ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു. ബക്‌സൺ എന്ന പേരുള്ള ഇസയെന്നയാളെ 2015ൽ വിവാഹം കഴിച്ച് ഇസ്ലാം മതത്തിൽ ചേർന്ന് നിമിഷാ ഫാത്തിമയെന്ന പേര് സ്വീകരിയ്ക്കുകയായിരുന്നു. വിവാഹത്തിന് രണ്ടു വർഷം മുമ്പ് പ്രണയകാലത്ത് 2013 സെപ്തംബറിൽ തിരുവനന്തപുരത്തെ സലഫി മസ്ജിദിൽ വെച്ചാണ് നിമിഷ പുതിയ പേര് സ്വീകരിച്ചത്.സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. ഭർത്താക്കൻമാർക്കൊപ്പം 2016-17 കാലഘട്ടത്തിൽ ഇന്ത്യ വിട്ട് ഐഎസിൽ ചേരാൻ പോയവരാണ് ഇവർ. ആദ്യം ഇറാനിലെത്തിയ ഇവർ അവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ ഖ്വാറേഷ്യൻ പ്രവിശ്യയിലെത്തുകയായിരുന്നു. പിന്നീട് അമേരിക്കൻ വ്യോമസേന നടത്തിയ മിസൈലാക്രമണത്തിൽ ഈ നാല് പേരുടേയും ഭർത്താക്കൻമാർ കൊല്ലപ്പെട്ടു.
തുടർച്ചയായ ആക്രമണത്തിൽ ഐഎസ് ഛിന്നഭിന്നമായതോടെ സ്ത്രീകളും കുട്ടികളുമടക്കം ഐഎസ് കേന്ദ്രങ്ങളിലുണ്ടായിരുന്ന 403 പേർ അഫ്ഗാനിസ്ഥാൻ സർക്കാരിന് മുന്നിൽ കീഴടങ്ങി. ഇന്ത്യയടക്കം 13 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ സംഘത്തിലുണ്ടായിരുന്നു.
23.82°C








