Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പഴനി അടിവാരത്ത് നാല്പതുകാരിയെ തട്ടിക്കൊണ്ടു പോയി മുറിയിൽ പൂട്ടിയിട്ടു മൂന്നംഗസംഘം പീഡനത്തിനിരയാക്കിയ സംഭവത്തിൽ ദുരൂഹത. ഭാര്യയുടെയും ഭർത്താവിന്റെയും മൊഴികളിലാണ് വൈരുധ്യമുള്ളത്. പീഡന സംഭവം നടന്നു പതിനേഴ് ദിവസം കഴിഞ്ഞാണ് യുവതി ഭർത്താവിനോടു പീഡന വിവരം പറഞ്ഞതെന്ന മൊഴി ഉൾപ്പെടെ ദമ്പതികളുടെ മൊഴികളിൽ ഏറെ വൈരുധ്യങ്ങൾ ഉള്ളതായി പൊലീസ് പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തി.അങ്ങനെ ദുരൂഹതകളിലേക്ക് പോവുകയാണ് കേസ് അന്വേഷണം. ആദ്യ ഭർത്താവിൽ നാല് പെൺമക്കളുള്ള ഈ യുവതിയെ പീഡിപ്പിച്ച കേസിൽ കേരള തമിഴ്‌നാട് പൊലീസ് സംയുക്തമായാണ് അന്വഷണം നടത്തി വരുന്നത്. ദമ്പതികൾ പഴനിയിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുൻപ് യുവതി ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായതായിട്ടുള്ള റിപ്പോർട്ടും പുറത്തു വന്നു. നഗരപ്രാന്ത പ്രദേശത്തെ താമസ സ്ഥലത്തു വച്ച് യുവതി അക്രമത്തിനിരയായപ്പോൾ നാട്ടുകാർ ഇടപെടുകയും ഭർത്താവിനെ താക്കീത് ചെയ്യുകയും തുടർന്ന് ദമ്പതികൾ അവിടെനിന്നു താമസം മാറ്റുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു.പഴനി അടിവാരത്തെ സംഭവം നടന്നുവെന്നു പറയുന്ന പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പഴനി പൊലീസ് ശേഖരിക്കും. ജനത്തിരക്കേറിയ അടിവാരത്തു സ്ത്രീയെ തട്ടിക്കൊണ്ട് പോയി എന്നതും സംഭവങ്ങൾക്കു ശേഷം രണ്ട് വഴിക്കായ ദമ്പതികൾ ഉദുമൽ പേട്ട റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിതമായി കണ്ടു മുട്ടിയെന്ന മൊഴിയും പൊലീസിനെ കുഴക്കുന്നുണ്ട്. ഭാര്യയെ അക്രമികൾ തട്ടിക്കൊണ്ടു പോയ ശേഷം അവരെ കണ്ടെത്താൻ കഴിയാതെ രണ്ട് ദിവസം പഴനിയിൽ അലഞ്ഞു. പരാതി പറയാൻ ചെന്നപ്പോഴെല്ലാം പഴനി പൊലീസ് അടിച്ചോടിച്ചു.പൊലീസിന്റെ അടികൊണ്ട് അവശനായി പഴനി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ചികിത്സ ലഭിച്ചില്ലെന്നാണ് എന്നാൽ ഭർത്താവ് ഇപ്പോൾ പറയുന്നത്. എന്നാൽ യുവതി പീഡനത്തിനിരയായ വിവരം തങ്ങളോടു ദമ്പതികൾ പറഞ്ഞിട്ടില്ലെന്നും 6500 രൂപ തട്ടിയെടുത്ത വിവരം മാത്രമാണ് പറഞ്ഞതെന്നും പഴനി പൊലീസ് കേരള പൊലീസിനെ അറിയിച്ചു. എന്നാൽ മൂന്നംഗഅക്രമിസംഘം കാട്ടിയതു കൊടുംക്രൂരത തന്നെയെന്നാണ് പോലീസ് കണ്ടെത്തൽ. ഡൽഹിയിലെ നിർഭയ കേസിനെ ഓർമിപ്പിക്കുന്ന സംഭവമാണിത്.
ഒരു രാത്രി മുഴുവൻ യുവതിയെ പീഡിപ്പിച്ച ശേഷം ബിയർ കുപ്പി ഉപയോഗിച്ച് ഇവരുടെ സ്വകാര്യഭാഗത്ത് പരിക്കേൽപ്പിച്ചതായാണ് പരാതി. ദമ്പതികളെ ഒരു അജ്ഞാതനാണ് മുറിയെടുക്കാൻ പ്രേരിപ്പിച്ചത്. കണ്ണൂരിൽ താമസിക്കുന്ന തമിഴ്നാട് സ്വദേഹികൾക്കാണ് ഈ അപകടം വന്നത്. ഭർത്താവിനു ലൈസൻസ് എടുക്കുന്നതിനായി സ്വന്തം നാടായ ഡിണ്ടിഗല്ലിലേക്കു പോകാൻ പഴനിയിലെത്തിയ ദമ്പതികളെ ക്ഷേത്ര ദർശനം നടത്തി പൊയ്ക്കൂടേയെന്നു ചോദിച്ചു മുറിയെടുക്കാൻ അജ്ഞാതൻ പ്രേരിപ്പിക്കുകയായിരുന്നു. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കി.
23.68°C








