Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്നലെ അന്തരിച്ച ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ബസേലിയോസ് മാർത്തോമ്മാ പൗലോ സ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നന്മ നിറഞ്ഞ ജീവിതം ലോകമെമ്പാടുമുള്ള ജനങ്ങൾക്കു നിത്യപ്രചോദനമായി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ബാവായുടെ വിയോഗത്തിൽ അമേരിക്കൻ ജനതയുടെയും സർക്കാരിന്റെയും പേരിൽ താനും ഭാര്യ ജില്ലും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നെന്നും ബൈഡൻ അറിയിച്ചു.
സാമൂഹിക നീതിക്കും വംശീയ സമത്വത്തിനും വ്യക്തിയുടെ അന്തസ്സിനും വേണ്ടി നില കൊണ്ട് കരുത്തുറ്റ ശക്തിയായിരുന്നു അദ്ദേഹമെന്നും നോർത്ത് അമേരിക്കയിൽ ഓർത്തഡോക്സ് സഭയുടെ പുനരുജ്ജീവന ശ്രമങ്ങളിലും
ലോകം മുഴവനുമുള്ളവർക്കായി മനുഷ്യാവകാശങ്ങൾക്കും സിവിൽ അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ടതിലെ അർപ്പണ മനോഭാവത്തിലും പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ അസാധാരണമായ നേതൃമികവും ആർജവവുമാണെന്നും ബൈഡൻ അനുശോചന സന്ദേശത്തിൽ എഴുതി.
.
23.82°C








