Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 3:30 am
  • 30th June, 2026
  • Overcast Clouds
23.13°C23.13°C
  • Humidity: 95 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബി ടെക് പരീക്ഷ മാറ്റി വെയ്ക്കില്ലെന്ന് സാങ്കേതിക സർവകലാശാല. പരീക്ഷകൾ ഓഫ്ലൈനായി നടത്തുമെന്നും, പരീക്ഷകൾ മാറ്റി വെക്കേണ്ട സാഹചര്യം ഇല്ലെന്നും സാങ്കേതിക സർവകലാശാല വിലയിരുത്തി. പരീക്ഷ ഓൺലൈനായി നടത്തണമെന്നായിരുന്നു എ.ഐ.സി.ടി.ഇ.യുടെ ആവശ്യമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

ബി ടെക് പരീക്ഷ മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് എ.ഐ.സി.ടി.ഇ. നിർദേശം പുറപ്പെടുവിച്ചത്. പരീക്ഷ ഓഫ്ലൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമല്ലെന്നാണ് എ.ഐ.സി.ടി.ഇ. നിർദേശിച്ചത്. അന്യ സംസ്ഥാനത്തുള്ള കുട്ടികൾക്ക് പരീക്ഷകൾക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ലെന്നും എ.ഐ.സി.ടി.ഇ. ചൂണ്ടിക്കാണിച്ചു. അതിനാൽ ഓൺലൈനായി പരീക്ഷ നടത്താനാണ് എ.ഐ.സി.ടി.ഇ. നിർദേശിക്കുന്നത്.കൊടിക്കുന്നിൽ സുരേഷ് എം.പി. നൽകിയ പരാതിയെ തുടർന്നാണ് പരീക്ഷ ഓൺലൈനായി നടത്താൻ എ.ഐ.സി.ടി.ഇ. സർവകലാശാലയോട് ആവശ്യപ്പെട്ടത്

Readers Comment

Add a Comment