Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാർലമെന്റ് വർഷകാല സമ്മേളനം ജൂലായ് 19 മുതൽ ഓഗസ്റ്റ് 13 വരെ നടക്കും. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെ ഇരുസഭകളും ചേരുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ എംപിമാർക്കും മാധ്യമ പ്രവർത്തകർക്കും പ്രവേശനം അനുവദിക്കൂ. ആർടി-പിസിആർ പരിശോധന നിർബന്ധമില്ല. എങ്കിലും വാക്സിൻ എടുക്കാത്തവർ ആർടി-പിസിആർ പരിശോധന നടത്തണമെന്നും ലോക്സഭാ സ്പീക്കർ അഭ്യർഥിച്ചു.നിലവിൽ ഇരുസഭകളിലേയും ഭൂരിഭാഗം എംപിമാരും വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 540-ൽ 444 ലോക്സഭാംഗങ്ങളും 232-ൽ 218 രാജ്യസഭാംഗങ്ങളും വാക്സിന്റെ ഇരുഡോസും എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോവിഡ് ബാധിച്ചതിനാൽ ചില എംപിമാർക്ക് രണ്ടാം ഡോസ് സ്വീകരിക്കാൻ സാധിച്ചിട്ടില്ല.

Readers Comment

Add a Comment