Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:19 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പത്തുവയസ്സുകാരിയെ കൂട്ടുകാർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് വെള്ളയിലാണ് പത്തു വയസ്സുകാരിയെ കൂട്ടുകാർ ചേർന്ന് പീഡിപ്പിച്ചത്. തീരപ്രദേശത്തെ ഒരു കോളനിയിൽ മൂന്നു മാസം മുൻപാണ് സംഭവം നടന്നത്.

രക്ഷിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷം കൂട്ടുകാർ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം പറഞ്ഞെങ്കിലും രക്ഷിതാക്കൾ കാര്യമാക്കിയില്ല. മൂന്നു ദിവസം മുൻപ് വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിൽ വിഷയം വീണ്ടും ഉയർന്നതോടെയാണ് നാട്ടുകാർ വിവരമറിയുന്നതും പൊലീസിൽ വിവരമറിയിക്കുന്നതും.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പീഡനം നടന്നതായി വ്യക്തമാവുകയും വീട്ടുകാരിൽ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണം തുടങ്ങുകയുമായിരുന്നു. 11, 12 വയസ്സുകാരാണ് പിടിയിലായ പ്രതികൾ. പ്രതികളായ കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവൈനൽ കോടതിയിൽ ഹാജരാക്കി. കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.

Readers Comment

Add a Comment