Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അധ്യാപകന്റെ കൈവെട്ട് കേസിന്റെ രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പ്രതികൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി. രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കാൻ ഇരിക്കെയാണ് പ്രതികൾ കോടതിയെ സമീപിച്ചത്. കൊവിഡ് സാഹചര്യത്തിൽ വിചാരണ നീട്ടിവയ്ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ വിചാരണ നടപടികൾ ഓൺലൈനായതിനാൽ കൊവിഡ് വ്യാപന ആശങ്ക ഇല്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
പ്രതികളും സാക്ഷികളും വീഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നത് കൊണ്ട് തിരിച്ചറിയൽ ബുദ്ധിമുട്ടാണ് എന്നുള്ള ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. രണ്ടാം പ്രതി സജിൽ, ഒൻപതാം പ്രതി നൗഷാദ് എന്നിവരാണ് കോടതിയെ സമീപിച്ചത്.രണ്ടാംഘട്ട വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. 2010 ൽ ആണ് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ ടി ജെ ജോസഫിന്റെ കൈവെട്ടുന്നത്. പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.
. ടി.ജെ. ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ ആക്രമണം നടത്തിയത്.
രണ്ടാം ഘട്ട വിചാരണയുടെ ഭാഗമായുള്ള സാക്ഷി വിസ്താരം നേരത്തെ മാറ്റി വച്ചതാണ്.
തൊടുപുഴ ന്യൂമാൻ കോളേജിൽ 2010 മാർച്ച് 23 നടന്ന ബികോം ഇന്റേണൽ പരീക്ഷയാണ് പ്രൊഫസർ ടി.ജെ.ജോസഫിന്റെ ജീവിത ഭാഗധേയം മാറ്റിമറിച്ചത്. ചോദ്യക്കടലാസിൽ ചിഹ്നങ്ങൾ ചേർക്കുന്നതിനായി നൽകിയ ഭാഗങ്ങൾ വൻ വിവാദമായി വളർന്നു.
പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയിലെ രീതിശാസ്ത്രം' എന്ന പുസ്തകത്തിൽ നിന്ന് ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. വിഷയമേറ്റെടുത്ത വിവിധ സംഘടനകൾ കോളേജിന് നേരെ പ്രതിഷേധമാരംഭിച്ചു. കൊളേജ് തള്ളിപ്പറഞ്ഞതോടെ പ്രൊഫസർ ഒളിവിൽ പോയി. ചോദ്യപേപ്പറിൽ പോലീസ് മതനിന്ദ കുറ്റം ചുമത്തി സ്വമേധയ കേസ് എടുക്കുകയും, പ്രൊഫസറെ കിട്ടാഞ്ഞ് മകൻ മിഥുനെ ക്രൂരമായി പീഡിപ്പിയ്ക്കുകയും ചെയ്തു.
കുടുംബത്തിനെതിരായ പീഡനങ്ങൾ വർദ്ധിച്ചതോടെ പോലീസിന് മുന്നിൽ കീഴടങ്ങി പ്രൊഫസർ ജയിലിലായി. ഇതിന് ശേഷം ജൂലൈ നാലിന് പള്ളിയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് ഓമ്‌നി വാനിലെത്തിയ തീവ്രവാദസംഘം കോടാലികൊണ്ട് വലതുകൈ വെട്ടിമാറ്റിയത്. കൂടെയുണ്ടായിരുന്ന കന്യാസ്ത്രീയായ സഹോദരിയെയും സംഘം മർദ്ദിച്ചു. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വെട്ടേറ്റ പ്രൊഫസർ ദീർഘ നാളത്തെ ചികിത്സയ്ക്കുശേഷം മനസാന്നിദ്ധ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി.2013 നവംബറിൽ മതനിന്ദയുടെ പേരിൽ പോലീസ് സ്വമേധയ എടുത്ത കേസ് കോടതി തള്ളി. കേസ് കോടതി തള്ളിയെങ്കിലും ജോലിയിൽ തിരിച്ചെടുക്കാൻ സഭാ നേതൃത്വം തയ്യാറായില്ല. ജോലിയിൽ തിരിച്ചെടുക്കില്ലെന്ന് മനസ്സിലായതോടെ പ്രൊഫസറും ഭാര്യ സലോമിയും മാനസികമായി ഏറെ തകർന്നു. അതുവരെ അചഞ്ചലയായി ഭർത്താവിനൊപ്പം നിന്ന ഭാര്യ സലോമിയെ കോളേജ് അധികൃതരുടെ തീരുമാനം തകർത്തുകളഞ്ഞു. 2014 മാർച്ച് 19 ന് കുളിമുറിയിലെ ടവൽ റാഡിൽ തോർത്തുകുരുക്കി സലോമി ജീവനൊടുക്കി.
പീഡാനുഭവ കാലത്തെ ഓർമ്മകൾ വീണ്ടെടുത്ത് പ്രൊഫസർ ടി.ജെ. ജോസഫ് എഴുതിയ അറ്റു പോകാത്ത ഓർമ്മകളിൽ തന്റെ കൈവെട്ടിയ തീവ്രവാദികളേക്കാൾ തന്നെ വേദനിപ്പിച്ചത് ജോലി നിഷേധിച്ച് വേട്ടയാടിയ സഭയുടെ നടപടികളാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
28.73°C








