Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:14 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് എഎസ്ജി പൊലീസ് റിപ്പോർട്ട് നൽകി. നിലവിലെ സാഹചര്യം വിശദമാക്കുന്ന റിപ്പോർട്ടാണ് നൽകിയത്. കോഫെപോസ തടവുകാരെ മുഴുവൻ ജയിൽ മാറ്റണമെന്ന് എഎസ്ജിയുടെ റിപ്പോർട്ടിൽ പറയുന്നു.

സ്വർണക്കടത്ത് കേസിൽ സരിത്തിന്റെ വെളിപ്പെടുത്തലിൽ എൻഐഎ കോടതി ഇന്ന് വിശദമായ വാദം കേൾക്കാനിരിക്കെയാണ് എഎസ്ജി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. കേസുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യം വിശദമാക്കുന്ന റിപ്പോർട്ടിൽ കോഫെപോസ തടവുകാരെ മുഴുവൻ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെടുന്നു.തമിഴ്നാട്, കർണാടക ഉൾപ്പെടെ മറ്റൊരു സംസ്ഥാനത്തെ അതീവ സുരക്ഷാ ജയിലിലേക്ക് പ്രതികളെ മാറ്റണം. നിലവിൽ സരിത്തിനുണ്ടായ അനുഭവം റമീസും സ്വപ്നയടക്കമുള്ള മറ്റ് പ്രതികൾക്കും സംഭവിച്ചേക്കാമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിൽ കേന്ദ്ര നിർദേശമുണ്ടായാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.

 

Readers Comment

Add a Comment