Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എന്നും അദ്ദേഹം മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിൻറെ വേദിയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.

ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കേരളത്തിൽ സഭയിലും സമൂഹത്തിലും സമാധാനം പുലർത്താൻ നിലകൊണ്ടു. സഭയുടെ താൽപര്യമായിരുന്നു എന്നും ബാവ ഉയർത്തിപ്പിടിച്ചത്.ലോകത്താകെയുള്ള ഓർത്തഡോക്‌സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.മലങ്കര ഓർത്തഡോക്സ് സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ‘പാവപ്പെട്ടവർക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച മതപുരോഹിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ നിര്യാണം സഭയ്ക്കും സംസ്ഥാനത്തിനും വലിയ നഷ്ടമാണ്. സഭാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു’- സുരേന്ദ്രൻ അറിയിച്ചു.മതാതീത വ്യക്തിത്വമായിരുന്നു ബാവയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചു.സമുദായ സാഹോദര്യം പുലർത്തിയ വ്യക്തിയെന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി അനുശോചിച്ചു.സാധാരണക്കാർക്കിടയിൽ നിന്നും സഭയുടെ അത്യുന്നത പദവിയിൽ എത്തി സാധാരണക്കാർക്കൊപ്പം ജീവിച്ച പൗലോസ് ദ്വിതീയൻ ബാവയുടെ നിര്യാണം മലങ്കര സഭയ്ക്കു മാത്രമല്ല കേരളത്തിനൊന്നാകെ തീരാനഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു . 

രണ്ട് പതിറ്റാണ്ടിലധികം കാലത്തെ അടുപ്പവും ആത്മ ബന്ധവും  ബാവയുമായി ഉണ്ടായിരുന്നുവെന്ന് മിസോറാം ​ഗവർണറും ബിജെപി നേതാവുമായ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. 
ഭാരതീയ സംസ്കാരത്തിൽ അഭിമാനിക്കുകയും അതിൻ്റെ അടിസ്ഥാനവും സംസ്കൃതിയും സംരക്ഷിച്ചു കൊണ്ട് സഭ പ്രവർത്തിക്കേണ്ടതാണെന്ന അദ്ദേഹത്തിൻ്റെ വിപ്ലവകരമായ പ്രസ്താവനകൾ സ്മരിക്കുന്നുവെന്നും പ്രധാനമന്ത്രിയെ സന്ദർശിച്ച് സഭാ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സഭാ നേതൃത്വത്തെ ഡൽഹിയിൽ എത്തിക്കുന്നത് അടക്കമുള്ള പ്രവർത്തികൾക്ക് തന്നെ പ്രാപ്തനാക്കിയത് തിരുമേനിയുടെ അകമഴിഞ്ഞ സഹായവും പിന്തുണയും കൊണ്ടാണെന്നതും പി.എസ് ശ്രീധരൻ പിള്ള കുറിച്ചു

Readers Comment

Add a Comment