Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സൂപ്പർ താരം രജനീകാന്ത്. രാഷ്ട്രീയപാർട്ടി രൂപീകരണത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കൾ മൻട്രം പിരിച്ചുവിട്ടതായും താരം അറിയിച്ചു. രജനീ മക്കൾ മൻട്രം പ്രവർത്തകരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് രാഷ്ട്രീയപ്രവേശനം ഇല്ലെന്ന് രജനി വ്യക്തമാക്കിയത്. രാഷ്ട്രീയപ്രവർത്തനത്തിനായി രൂപീകരിച്ച പോഷക സംഘടനകളെയും പിരിച്ചുവിട്ടിട്ടുണ്ട്.
രാവിലെ രാഘവേന്ദ്ര കല്യാമണ്ഡപത്തിൽ രജനീ മക്കൾ മൻട്രം പ്രവർത്തകരുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് മുൻപേ നടത്തിയ അഭിപ്രായപ്രകടനമാണ് താരം വീണ്ടും സജീവരാഷ്ട്രീയ പ്രവേശനത്തിലേക്കെന്ന ചർച്ച സജീവമാക്കിയത്. ‘രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലെന്ന മുൻ തീരുമാനം പുനഃപരിശോധിച്ചേക്കും. രജനീ മക്കൾ മൻട്രത്തിന്റെ ഭാവിയും, തന്റെ രാഷ്ട്രീയപ്രവേശനവും മൻട്രം ഭാരവാഹികളും പ്രവർത്തകരുമായുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കും എന്നാണ് വീട്ടിൽ വെച്ച് താരം മാധ്യമങ്ങളോട് പറഞ്ഞത്.എന്നാൽ ഇതിനു വ്യത്യസ്തമായി രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് ആരാധകർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. ഇനി ആരാധകരുടെ കൂട്ടായ്മയായ രജനി രസികർ മൻട്രം മാത്രമായിരിക്കും ഉണ്ടാകുക. രാഷ്ട്രീയസ്വഭാവം സംഘടന പൂർണമായും ഉപേക്ഷിച്ചെന്നും രജനികാന്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു.
23.82°C








