Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഭയ കേസ് പ്രതികൾക്ക് നിയമവിരുദ്ധ പരോൾ അനുവദിച്ച സർക്കാർ നടപടിയിൽ ഇടപെട്ട് ഹൈക്കോടതി. ആഭ്യന്തര വകുപ്പ്, ജയിൽ ഡിജിപി, പ്രതികൾ, സിബിഐ എന്നിവർക്ക് ഇതുസംബന്ധിച്ച് കോടതി നോട്ടീസ് നൽകി. പരോൾ അനുവദിച്ചതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിന്മേലാണ് കോടതി ഇടപെടൽ.ജയിൽ ഹൈപവർ കമ്മിറ്റിയുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ നിയമവിരുദ്ധമായാണ് അഭയകേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതെന്നായിരുന്നു ജോമോൻ പുത്തൻപുരയ്ക്കൽ ചൂണ്ടിക്കാട്ടിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പത്തുവർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിച്ചവർക്ക് പരോൾ നൽകാൻ സുപ്രിംകോടതി നിർദേശം നൽകിയിരുന്നു. ഇതിന് ജയിൽ ഹൈപവർ കമ്മിറ്റിയുടെ അനുമതിയും വേണമായിരുന്നു. എന്നാൽ ജീവപര്യന്തം ശിക്ഷ കിട്ടിയ അഭയകേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിന് എതിരെയാണ് ഹർജി നൽകിയത്.

നോട്ടീസ് അയച്ച കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.സി.ബി.ഐക്കോടതി ശിക്ഷിച്ച്‌ അഞ്ച് മാസം തികയും മുൻപ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. സംഭവം നടന്ന് 28 വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ സ്‌പെഷ്യൽ കോടതി വിധിയുണ്ടായത്.ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ വിചാരണ ഒരു വർഷം നീണ്ടു.സിസ്റ്റർ അഭയയുടെ ദുരൂഹമരണം വിവിധ ക്രൈസ്തവ സഭകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരെ രക്ഷിക്കാനും അേന്വഷണം അവസാനിപ്പിക്കാനും സഭതലത്തിൽ നടത്തിയ ഇടപെടലുകളും ഏറെവിവാദത്തിന് ഇടയാക്കിയിരുന്നു. കോട്ടയം ബിഷപ്പ് ഹൗസിനെതിരെയായിരുന്നു ആരോപണങ്ങളേറെയും.1992 മാർച്ച് 27ന് കോട്ടയത്തെ പയസ് ടെൻത് കോൺവെൻറിലെ കിണറ്റിലാണ്19കാരിയായ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കന്യാസ്ത്രീയുടെ ദുരൂഹമരണം വൻ കോളിളക്കം സൃഷ്ടിച്ചതോടെ കോടതി നിർദേശപ്രകാരം അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാർച്ച് 23ന് സി.ബി.ഐ ഏറ്റെടുത്തെങ്കിലും മൂന്നുതവണ വ്യക്തമായ തെളിവിെൻറ അഭാവത്തിൽ കേസ് ഉപേക്ഷിക്കാൻ സി.ബി.ഐയും കോടതിയെ സമീപിച്ചു. 1996,97,98 വർഷങ്ങളിലായിരുന്നു ഇത്. എന്നാൽ അന്വേഷണം അവസാനിപ്പിക്കാനുള്ള അപേക്ഷ മൂന്നുവട്ടവും കോടതി തള്ളി.തുടരന്വേഷണത്തിന് സി.ബി.ഐക്ക് കോടതി ആവർത്തിച്ച് നിർദേശം നൽകി.2019 ഓഗസ്റ്റ് 26ന് വിചാരണ തുടങ്ങി. പിന്നീട് കേസ് തുടക്കത്തിൽ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ തെളിവ് നശിപ്പിച്ചത് മുതൽ അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതടക്കമുള്ള സുപ്രധാന കണ്ടെത്തലുകൾ സി.ബി.ഐ അന്വേഷണത്തിൽ വഴിത്തിരിവായി. കന്യകയെന്ന് സ്ഥാപിക്കാൻ സിസ്റ്റർ സെഫി കന്യചർമം കൃത്രിമമായി വെച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി സർജറി നടത്തിയെന്ന് കണ്ടെത്തിയതും കേസിൽ നിർണായകമായി. സെഫി കന്യകയാണെന്ന് സ്ഥാപിച്ചാൽ കേസിൽ നിന്ന് രക്ഷെപടാനാവുമെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലായിരുന്നു സർജറി.ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. 2008 നവംബർ 19ന് ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ. ജോസ് പൂതൃക്കയിൽ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് നേരിൽ കണ്ട അഭയയെ കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നായിരുന്നു സി.ബി.ഐ കണ്ടെത്തൽ. ആകെ 177 സാക്ഷികളുണ്ടായിരുന്ന കേസിൽ 49 പേരെ വിസ്തരിച്ചു. വിചാരണ വേളയിൽ പ്രോസിക്യൂഷൻ സാക്ഷികളായ പത്തോളം പേർ കൂറുമാറിയത് സി.ബി.ഐക്ക് തിരിച്ചടിയായി

Readers Comment

Add a Comment