Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയ പരിഷ്‌കാരങ്ങൾക്കെതിരെ ഫേസ്‌ബുക്ക് വഴി വാസ്തവമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് നടൻ പൃഥ്വിരാജിന്റെ മൊഴിയെടുക്കാൻ കവരത്തി പോലീസ്. ഇക്കാര്യത്തിൽ കവരത്തി പോലീസ് പൃഥ്വിരാജിനെ ബന്ധപ്പെട്ടെങ്കിലൂം ഷൂട്ടിങ്ങ് തിരക്കുകൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത് എന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു . അടുത്ത ദിവസങ്ങളിൽ തന്നെ പൃഥ്വിയുടെ മൊഴി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇത്തരം വ്യാജ സന്ദേശം ആരിൽ നിന്നു ലഭിച്ചുവെന്ന് അറിയാനാണ് പൃഥ്വിയുടെ മൊഴി എടുക്കാൻ പോലീസ് തീരുമാനിച്ചത്. ഐഷ ഫാത്തിമയുടെ ‘ബയോ വെപ്പൺ’ പരാമർശം അന്വേഷിക്കുന്ന സംഘം തന്നെയാണ് പൃഥ്വിയുടെയും മൊഴി എടുക്കുക. പൃഥ്വിരാജിന്റെ ലക്ഷദ്വീപ് പോസ്റ്റിന് പിന്നാലെ സമാനസ്വഭാവമുള്ള പോസ്റ്റുകൾ നിരവധി താരങ്ങളും രാഷ്ട്രീയ കക്ഷികളും ഇടതു ബുദ്ധിജീവികളും ഇട്ടിരുന്നു.കൂടാതെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഇതേ പ്രചാരണം നടത്തുകയും ദിവസങ്ങളോളം ഇതിന്മേൽ അന്തിചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇത്തരം വ്യാജപ്രചാരങ്ങൾ അന്വേഷിക്കാനായി പോലീസ് തീരുമാനമെന്നാണ് സൂചന.

Readers Comment

Add a Comment