Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കടകൾ ഇടയ്ക്കിടെ അടച്ചിടുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. മിഠായിത്തെരുവിൽ കടകൾ തുറക്കാൻ വ്യാപാരികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്, സ്ഥലത്ത് നേരിയ തോതിൽ സംഘർഷമുണ്ടാകാൻ കാരണമായി. വ്യാപാരികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ദിവസും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് നഗരത്തിൽ വ്യാപാരികൾ പ്രതിഷേധിക്കുന്നത് . കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനാകില്ലെന്നും, വ്യാപാരികളുടെ പ്രശ്‌നങ്ങളിൽ ഉടനടി ഇടപെടുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. വിഷയം ഗൗരവത്തോടെ പരിഗണിക്കുമെന്ന് ടി സിദ്ദിഖ് എംഎൽഎയും പ്രതികരിച്ചു. അതേസമയം പ്രതിഷേധിച്ച വ്യാപാരികൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
28.73°C








