Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 3:29 am
  • 30th June, 2026
  • Overcast Clouds
23.13°C23.13°C
  • Humidity: 95 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിങ്കളാഴ്ച വെളുപ്പിന് 2.45 ന് അന്തരിച്ചതായി സഭാ വൃത്തങ്ങൾ അറിയിച്ചു.ക്യാൻസർ ബാധിതനായി 2019 ഡിസംബർ മുതൽ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ  സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി  ജീവൻ നിലനിർത്തിയിരുന്നത്. 

ഭൗതികശരീരം 12 തിങ്കൾ വൈകിട്ട് സന്ധ്യാനമസ്‌കാരം വരെ പരുമലസെമിനാരിയിൽ പൊതുദർശനത്തിനുവെയ്ക്കും. തുടർന്ന്  ഭൗതികശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ദേവാലയത്തിലേക്ക്  കൊണ്ടുപോകും. യാത്രാമധ്യേഅന്തിമോപചാരമർപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതല്ല.സർക്കാർ നിർദ്ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സംസ്‌കാര ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകൾ ഗ്രിഗോറിയൻ ടിവി, എ.സി.വി ചാനൽ എന്നിവ തൽസമയം സംപ്രേഷണം ചെയ്യും. പരുമല സെമിനാരിയിലും കബറടക്കം നടക്കുന്ന  കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും മാത്രമേ അന്തിമോപചാരമർപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കുകയുള്ളൂ. കോവിഡ് പശ്ചാത്തലത്തിൽ  പുഷ്പചക്രങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മലങ്കര ഓർത്തഡോക്‌സ് സഭ നേതൃത്വം അറിയിച്ചു.

13 ചൊവ്വ രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തിൽ  വിശുദ്ധ കുർബാനയ്ക്കുശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഭൗതികശരീരം പൊതുദർശനത്തിനുവെയ്ക്കും. തുടർന്ന് 3 മണിക്ക്   കബറടക്ക ശുശ്രൂഷ നടക്കും.സഭയിലെ എല്ലാസ്ഥാപനങ്ങൾക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാതോലിക്കാ ബാവയുടെ മരണ വാർത്തയറിഞ്ഞ് ആയിര കണക്കിന് വിശ്വാസികളും വൈദികരും ഇപ്പോൾ തന്നെ  കൊവിഡ് മാനദന്ധങ്ങളെല്ലാം കാറ്റിൽ പറത്തി പള്ളിയിൽ തടിച്ചുകൂടിയിരിക്കുകയാണ് . ഇന്ന് രാവിലെ പരുമല ദേവാലയത്തിൽ നടന്ന കുർ‌ബാന മധ്യേ പുലിക്കോട്ടിൽ രണ്ടാമൻ എന്ന (ദീവന്യാസിസ്യോസ് തിരുമേനിയുടെ ഓർമദിനത്തിൽ തന്നെയാണ്   ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും അന്തരിച്ചതെന്ന് കുർബാന അർപ്പിച്ച യൂലയോസ് മെത്രാപ്പോലീത്ത അനുസ്മരിക്കുകയുണ്ടായി. 

Readers Comment

Add a Comment