Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:32 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. കാസർകോട് ചെന്നിക്കരയിലെ സത്യേന്ദ്രൻ-രഞ്ജിനി ദമ്പതികളുടെ മകൻ അൻവേദ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിനുള്ളിൽ കളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായി.

വീട്ടിലെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ ശ്വാസനാളത്തിൽ വണ്ട് കുടുങ്ങിയതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു.


 

 

Readers Comment

Add a Comment