Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മില്‍മയുടെ ചെയര്‍മാനായിരുന്ന പിഎ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. തൃശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ 9.30നായിരുന്നു അന്ത്യം. ഒരു മാസം മുന്‍പ് മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി, തൃശൂര്‍ ദയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികത്സയില്‍ ആയിരുന്നു.
കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ) യുടെ സംസ്ഥാന ചെയര്‍മാനായ അദ്ദേഹത്തിന് സഹകരണ മേഖലയില്‍ 45 വര്‍ഷത്തിലേറെ പ്രവൃത്തി പരിചയം ഉണ്ട്. ബാലന്‍ മാസ്റ്റര്‍ 30 വര്‍ഷത്തിലേറെ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. 6 വര്‍ഷം മില്‍മയുടെ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു. മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളായ പി എ ബാലന്‍ മാസ്റ്റര്‍ 1980 ല്‍ മില്‍മയുടെ രൂപീകരണത്തിന് മുന്‍പ് തന്നെ ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ ഭാരവാഹി ആയി പ്രവര്‍ത്തിച്ചിരുന്നു.
ഇന്ന് 3000 ല്‍ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും, 3000 കോടിയിലേറെ വിറ്റുവരവും ഉള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മില്‍മയെ വളര്‍ത്തുന്നതില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച കര്‍ഷക നേതാവാണ് ബാലന്‍ മാസ്റ്റര്‍ . അവിണിശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ആണ്.
റിട്ടയേര്‍ഡ് കെ എസ് എഫ് ഇ ഉദ്യോഗസ്ഥയായ വാസന്തി ദേവി ആണ് ഭാര്യ. തിരുവനതപുരം ടെക്നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും, ഐ ടി വ്യവസായിയുമായ രഞ്ജിത്ത് ബാലന്‍ മകനും രശ്മി ഷാജി മകളുമാണ്.
23.68°C








