Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഈ മാസം ഇന്ധന വില വർധിക്കുന്നത് ഇത് ആറാം തവണയാണ്. ജൂണിൽ 17 തവണ ഇന്ധനവില വർധിച്ചിരുന്നു.ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയായി. ഡീസൽ വില 95 രൂപ 71 പൈസയായി.മുംബൈയിൽ 106.59 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡൽഹിയിൽ 100.56 ഉം, കൊൽക്കത്തയിൽ 100.62 രൂപയുമാണ് വില. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 101.37 രൂപയും ബംഗളൂരുവിൽ 103.93 രൂപയുമാണ്.
23.82°C








