Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:24 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഖത്തറിലേക്കുള്ള ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ജൂലൈ 12 മുതൽ വിസ നൽകുന്നത് പുനരാരംഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീരുമാനം പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശകളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും. 12 മാസത്തിനിടെ ഖത്തറിൽ വച്ച് കോവിഡ് ബാധിക്കുകയും രോഗമുക്തി നേടുകയും ചെയ്തവരേയും ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഖത്തർ അംഗീകാരം നൽകിയ വാക്‌സിൻ രാജ്യത്ത് എത്തുന്നതിന് 14 ദിവസം മുൻപ് സ്വീകരിച്ചവർ ക്വാറന്റൈനിൽ തുടരേണ്ട ആവശ്യമില്ലെന്നും ഖത്തർ ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത് പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പ് പൂർണ്ണമായി വാക്‌സിനേഷൻ സ്വീകരിച്ച സന്ദർശകർക്ക് മാത്രമേ അനുവാദമുള്ളൂ.72 മണിക്കൂറിന് മുൻപ് എടുത്ത പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രക്കാർ നിർബന്ധമായും കരുതണമെന്നും. ബോർഡിംഗിന് മുമ്പ് അവർക്ക് എഹ്‌തേരാസ് ആപ്പ് വഴി അംഗീകാരവും ലഭിക്കണം.രാജ്യങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ക്വാറന്റൈൻ നിയമങ്ങൾ. റെഡ്, യെല്ലൊ, ഗ്രീൻ എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവരും, വാക്‌സിൻ സ്വീകരിക്കാത്തവരും നിർബന്ധിത ക്വാറന്റൈനിയിൽ കഴിയണം.

Readers Comment

Add a Comment