Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണം
മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയവേ ക്രൈസ്തവ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമി മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയിൽ വകുപ്പ് അധികൃതർ അറിയിച്ചു. യു.എ.പി.എ ചുമത്തി അറസ്റ്റിലായ 84കാരനായ സ്റ്റാൻ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ തിങ്കളാഴ്ചയാണ് അന്തരിച്ചത്.''പൊലീസ് കസ്റ്റഡിയിലോ ജുഡീഷ്യൽ കസ്റ്റഡിയിലോ മരണം സംഭവിച്ചാൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തേണ്ടതുണ്ട്. നടപടിക്രമമനുസരിച്ച് അസ്വാഭാവിക മരണമായി പൊലീസിൽ രജിസ്റ്റർ ചെയ്യും. തുടർന്ന് അന്വേഷണം ആരംഭിക്കും'' -ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അസുഖം കലശലായതിനാൽ തനിയെ ഭക്ഷണം കഴിക്കാനോ കുളിക്കാനോ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മേയ് 21 ന് അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. ജന്മനാടായ റാഞ്ചിയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകാനായിരുന്നു കോടതി ഉത്തരവ്. പാർക്കിൻസൺസ് ഉൾപ്പെടെ കടുത്ത രോഗങ്ങൾ അലട്ടുന്ന 84 കാരനായ സ്വാമിക്ക് കസ്റ്റഡി കാലത്ത് കോവിഡും ബാധിച്ചിരുന്നു. ആശുപത്രിയിൽ കഴിയവേ, ജൂലൈ നാലിന് ഹൃദയാഘാതത്തെ തുടർന്ന് വെൻറിലേറ്റർ ഘടിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
2018 ജനുവരി ഒന്നിന് പൂണെക്കടുത്ത് ഭീമ -കൊറെഗാവ് യുദ്ധത്തിൻറ 200ാം വാർഷികത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബറിൽ കോവിഡ് വ്യാപന വേളയിലായിരുന്നു ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇദ്ദേഹത്തെ പിടികൂടിയത്. യു.എ.പി.എ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. സ്റ്റാൻ സ്വാമി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി അമേരിക്ക. ഇന്ത്യൻ സർക്കാരിന്റെ മനപ്പൂർവമുള്ള ഉപേക്ഷയാണ് ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ കലാശിച്ചതെന്ന് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള കമ്മീഷൻ പ്രതികരിച്ചു. ജനാധിപത്യത്തിൽ മനുഷ്യാവകാശ പ്രവർത്തകർക്കുള്ള സുപ്രധാന പങ്ക് അംഗീകരിക്കാൻ എല്ലാ സർക്കാരുകളും തയാറാകണമെന്ന് ഓഫീസ് ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽ നടക്കുന്നതു ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളെന്ന് കഴിഞ്ഞ വർഷം പുറത്തിറക്കിയ റിപ്പോർട്ടിൽ യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള കമ്മീഷൻ നേരത്തെ പ്രസ്താവിച്ചിരിന്നു. ഇന്ത്യയുടെ മതസ്വാതന്ത്ര്യ ഗ്രേഡിംഗ് ‘സവിശേഷ ആശങ്ക ആവശ്യമുളള രാജ്യങ്ങൾ’ എന്ന വിഭാഗത്തിലേക്ക് താഴ്ത്തണം എന്നുള്ള നിർദേശം ഇതിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്ക്, ഇന്ത്യയുടെ മതസ്വാതന്ത്ര്യ ഗ്രേഡിംഗ് ‘സിപിസി’ എന്ന വിഭാഗത്തിലേക്ക് താഴ്ത്തണം എന്നുള്ള നിർദേശം നൽകിയിരുന്നു. ‘സവിശേഷ ആശങ്ക ആവശ്യമുളള രാജ്യങ്ങൾ’ അഥവാ ‘Country of Particular Concern (CPC)’ എന്നതാണ് സിപിസി കാറ്റഗറി. നിക്കരാഗ്വ, നൈജീരിയ, ചൈന എന്നിവയാണ് ഈ കാറ്റഗറിയിൽ ഇപ്പോഴേ ഉള്ള മറ്റു ചില രാജ്യങ്ങൾ.
23.68°C








