Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിദീയൻ കാതോലിക്കാ ബാവ കഴിഞ്ഞ ഒന്നര കൊല്ലമായി കാൻസർ ബാധിതനായി ചികിത്സയിലാണ് . 2020 ഡിസംബറിലാണ് ഇദ്ദേഹം കാൻസർ രോഗ ബാധിതനാണെന്ന് സ്ഥിരീകരിക്കുന്നത്. കാൻസർ രോഗത്തിന്റെ ഫസ്റ്റ് സ്റ്റേജിന്റെ അവസാന ഘട്ടത്തിലാണ് ഇക്കാര്യം അറിയുന്നത്. രോഗം കണ്ടെത്തിയ സമയത്ത് തന്നെ വിദഗ്ദ ചികിത്സ അദ്ദേഹത്തിന് ലഭ്യമാക്കിയിരുന്നുവെങ്കിൽ ഇന്ന് അദ്ദേഹം നമ്മോടൊപ്പം ഊർജ സ്വലനായി ജീവിച്ചേനെ. .. നേരത്തെ ഐ ടു ഐ ന്യൂസ് വ്യക്തമാക്കിയപോലെ ലങ് കാൻസറിന് യാതൊരു വിധ സൗകര്യവുമില്ലാത്ത പരുമല ആശുപത്രിയിൽ ചികിത്സിക്കുന്നതിന് പകരം വിദഗ്ധ ചികിത്സ ലഭിക്കുന്ന മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനുള്ള ജീവന്റെ അത്രയും തന്നെ വിലപ്പെട്ട സമയം നേതൃത്വം വെറുതെ കളയുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ആയുസിന്റെ ബലം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ഇതുവരെ ജീവിച്ചതെന്ന് പറയാതെ വയ്യ. കഴിഞ്ഞ ദിവസം ബാവ അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം ഇപ്പോൾ മരിക്കുമെന്നുമുള്ള തരത്തിൽ ഒരു പ്രതീതി സൃഷ്ടിച്ചതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് വേണം കരുതാൻ.
ഇത് കൂടുതൽ വ്യക്തമാവണമെങ്കിൽ കഴിഞ്ഞ ദിവസം നടന്ന സിനഡുമായി ചേർത്തുവച്ച് ബാവയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തണം. ഇത്തരത്തിൽ ഒരു അടിയന്തിര അന്തരീക്ഷം സൃഷ്ടിച്ചതുതന്നെ മൂന്നംഗ ഉന്നത അധികാര സമിതി രൂപീകരിക്കാനായിരുന്നു.. ബാവയുടെ ആ കസേര കാത്തിരിക്കുന്ന സേവേറിയോസ് മെത്രാപ്പോലീത്തയും സിനഡ് സെക്രട്ടറി ദീയസ് കോറോസും പ്രത്യേക പക്ഷമൊന്നും പിടിക്കാത്ത കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്തയുമാണ് ഈ സമിതി അംഗങ്ങൾ.
മേൽപ്പറഞ്ഞ മൂന്നുപേരെ ഉൾപ്പെടുത്തി ഒരു ഹൈപവർ കമ്മറ്റി രൂപീകരിച്ച് അവർ തുടർ ഭരണ കാര്യങ്ങൾ നിയന്ത്രിക്കുക എന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു നേതൃത്വം. അങ്ങനെ സേേവേറിയോസ് അധികാരത്തിൽ എത്തുകയും ശേഷം ദീയസ് കോറോസ് കളമൊരുക്കുകയും ചെയ്യുക എന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയിരുന്നത്. എന്നാൽ സിനഡിലുണ്ടായ ചില അപ്രതീക്ഷിത നീക്കങ്ങൾ ഇവരുടെ പദ്ധതി തകർത്തുകളഞ്ഞു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ഈ കമ്മറ്റിയിൽ ഇവർ മൂന്നുപേരുടെ പ്രഖ്യാപനം വന്നപ്പോൾ തൃശൂർ ഭദ്രാസനാഥിപൻ മിലിത്തിയോസ് തിരുമേനി തനിക്കും ഈ ഒരു സമിതിയിലേക്ക് വരാൻ താൽപര്യമാണെന്ന സന്നദ്ധത അറിയിക്കുകയും അങ്ങനെയാണെങ്കിൽ കൊച്ചി ഭദ്രസനാഥിപൻ ഐറിനിയസിനേയും ആ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും അങ്ങനെ അഞ്ചംഗ സമിതി രൂപീകരിക്കുകയും ചെയ്തു.അതോടെ തന്നിഷ്ട പ്രകാരം കാര്യങ്ങൾ നടത്താമെന്ന വ്യാമോഹം അവിടെ പാളി... ഇതിനുവേണ്ടി കളിച്ച നാടകമായിരുന്നു ബാവയുടെ ആരോഗ്യ നില വഷളായെന്ന തരത്തിലുള്ള പ്രചാരണങ്ങൾ...പക്ഷേ അതോടൊപ്പം ബാവ പോയാൽ പോട്ടെ എന്ന് കണക്കിലെടുത്താകാം അന്ന് അത്യാസന്ന നിലയിലാണെന്ന് പറഞ്ഞ് ബന്ധു മിത്രാദികളേയും നാട്ടുകാരേയും ഐസിയുവിൽ കയറി കാണാൻ അനുമതി നൽകിയത്.അതുവഴി അണുബാധ ഉണ്ടായി എന്തെങ്കിലും സംഭവിച്ചാലോ എന്ന കണക്ക് കൂട്ടലിലാകാം ഈ സാഹസത്തിനും നേതൃത്വം മുതിർന്നത്.
പശ്ചാത്തലമിതായിരിക്കെ ; പരിശുദ്ധ ബാവ തിരുമേനിയുടെ ആജ്ഞ പ്രകാരം ഓക്ടോബർ 14-ാം തിയതി പരുമലയിൽ വച്ച് കൂടുവാൻ നിശ്ചയിച്ച് കൽപന നൽകിയിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ കൃത്യ സമയത്ത് നടക്കുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും മുൻ കൂട്ടി പരിശുദ്ധ ബാവാ തിരുമേനി ചെയ്തിട്ടുണ്ട് എന്ന തരത്തിൽ പി. അർ. ഒ ഫാ. .ജോൺസ് എബ്രഹാം കോനാട്ടിന്റെ സന്ദേശവും സംശയം ജനിപ്പിക്കുന്നു.അബോധാവസ്ഥയിലായ ഒരാളുടെ തീരുമാനമായി ഇതിനെ എങ്ങനെ കാണാൻ കഴിയുമെന്നാണ് വിശ്വാസികളുടെ ചോദ്യം..
തന്റെ അനാരോഗ്യം മൂലം അസോസിയേഷൻ യോഗത്തിൽ അധ്യക്ഷത വഹിക്കുവാൻ പറ്റാതെ വരുന്ന സാഹചര്യത്തിൽ സഭയുടെ ഭരണഘടന പ്രകാരം സീനിയർ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്തായെ അസോസിയേഷൻ നടത്തിപ്പിന്റെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നതിനും അധ്യക്ഷത വഹിക്കുന്നതിനും ജൂലൈ 3-ാം തീയതി നൽകിയ കൽപനയിൽ കൂടെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആ കൽപന സ്വീകരിച്ച കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്ത പരിശുദ്ധ ബാവ തിരുമേനിയുടെ ആജ്ഞ പ്രകാരം എല്ലാ കാര്യങ്ങളും നടത്തുന്നതിനുളള സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നുമായിരുന്നു ബാവ ക്രിട്ടിക്കലായി കിടന്ന സമയത്ത് പുറത്തുവന്ന സന്ദേശം..
ഇതിലും പന്തികേടുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്..
28.73°C








