Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിനെ തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കാൻ സർക്കുലർ ഇറക്കി ബെവ്കോ. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്കോ നിർദേശം നൽകി.

ആൾക്കൂട്ടം ഒഴിവാക്കാൻ ബെവ്കോ മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ ഇങ്ങനെ: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. അനൗൺസ്മെൻറ് നടത്തണം. ടോക്കൺ സമ്പ്രദായം നടപ്പാക്കണം. പോലീസിൻറെ സഹായം തേടണം. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ. നിയന്ത്രിക്കാൻ പൊലീസ് സഹായം ഉറപ്പ് വരുത്താം.കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോൾ, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്കോ ആവശ്യപ്പെടുന്നു.

ലോക്ഡൗണിൽ ഇളവ് വന്നതോടെ മദ്യശാലകൾ തുറക്കുകയും തുടർന്ന് അനുഭവപ്പെട്ട നീണ്ട തിരക്കിലും സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി  രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു .കോവിഡ് മാനദണ്ഡത്തിന്റെ ലംഘനമാണിതെന്നും ഇത് കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിച്ചായിരുന്നു  ഹൈക്കോടതിയുടെ ഉത്തരവ് .മദ്യശാലകൾക്ക് മുന്നിലെ തിരക്കും ഇതുമായി ബന്ധപ്പെട്ട് കിട്ടിയ  ചിത്രങ്ങളും കോടതി പരിഗണിച്ചു. കോവിഡ്19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കേ മദ്യശാലകൾക്ക് മുന്നിൽ ഇത്തരം അയവ് പാടില്ല. ഇതിനെതിരെ നടപടി സ്വീകരിക്കണമായിരുന്നെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നത് .കോവിഡ് നിയന്ത്രണങ്ങളും സാമൂഹ്യ അകലവും കാറ്റിൽ പറത്തി വൻ തിരക്കാണ് ഔട്ട് ലെറ്റുകളിൽ അനുഭവപ്പെടുന്നത്. ഒരുപാട് കാലം അടഞ്ഞു കിടന്ന മദ്യ വിപണന കേന്ദ്രങ്ങൾ തുറന്നതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.വിവിധ ജീവനക്കാരും തൊഴിലാളികളും ജോലി കഴിഞ്ഞ് മദ്യം വാങ്ങാൻ വൈകുന്നേരം ഔട്ട് ലെറ്റുകളിൽ ഒത്തുകൂടുന്നതാണ് ഇത്തരത്തിൽ തിരക്ക് അനുഭവപ്പെടാൻ കാരണമാകുന്നത്. ആദ്യ ലോക്ക് ഡൗൺ കാലയളവിൽ, സംസ്ഥാന സർക്കാർ തിരക്ക് നിയന്ത്രിക്കാൻ ആപ്പ് സൗകര്യം അവതരിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ ഇത്തവണ നേരിട്ട് വാങ്ങാൻ അനുവദിച്ചതോടെയാണ് കോവിഡ് വ്യാപനത്തിന്റെ കേന്ദ്രങ്ങളായി മദ്യവില്പന ശാലകൾ മാറുന്നത്..

തമിഴ്‌നാട്ടിൽ ലോക്ക്‌ഡൗണും കേരള അതിർത്തികളിലെ മദ്യവിൽപ്പശാലകൾ അടയ്‌ക്കുകയും ചെയ്‌തതോടെ തമിഴ്‌നാട്ടിൽനിന്നും മദ്യം വാങ്ങാനെത്തുവരുടെ എണ്ണവും കൂടുകയാണ്. തുടർന്ന് അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. പൊലീസ് പരിശോധനയും മറികടന്നാണ് ആളുകൾ മദ്യം വാങ്ങാനെത്തുന്നത്. തമിഴ്നാട്‌ പൊലീസ്‌ നിരീക്ഷണം കുറച്ചതിനാൽ ഊടുവഴികളിലൂടെയും മറ്റും എത്തി മദ്യം വാങ്ങി ഊടുവഴികളിലൂടെ തന്നെ ഇവർ മടങ്ങുന്നു. എത്തുന്നവരിൽ ചിലർ മാസ്‌ക്‌‌ പോലും ശരിയായി ധരിക്കുന്നില്ല. നഗരത്തിലെ എല്ലാ ബിവ്റേജ്സ് ഔട്ട്‍ലെറ്റിലും നല്ല തിരക്കായിരുന്നു.

Readers Comment

Add a Comment