Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:15 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി അമ്പിളിദേവി ഗാർഹിക പീഡനമാരോപിച്ച് നൽകിയ കേസിൽ ഭർത്താവും നടനുമായ ആദിത്യൻ ജയന് കർശന ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുതെന്ന് താക്കീത് നൽകിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ചൊവ്വാഴ്ച ചവറ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.ഗാർഹിക പീഡനമാരോപിച്ച് നടി അമ്പിളിദേവി നൽകിയ കേസിൽ ആദിത്യൻ ജയന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്.ആദിത്യനെ അറസ്റ്റുചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ജൂലായ് ഏഴുവരെ നീട്ടിയിരുന്നു. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യൻ ഭീഷണിപ്പെടുത്തിയെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ആദിത്യൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

Readers Comment

Add a Comment